മുക്കം: കോഴിക്കോട് മുക്കത്ത് ചെറുവാടി കടവ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നു പേരില്‍ ഒരാള്‍ മരിച്ചു. മുഹമ്മദലി (39) ആണ് മരിച്ചത്. മുഹമ്മദലിയും മക്കളായ മുഫീദ (15), ഫാത്തിമ റിന്‍സ (12) എന്നിവരാണ് അപകടത്തിപ്പെട്ടത്.
മൂന്നു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദലി മരിക്കുകയായിരുന്നു. മറ്റ് രണ്ടു പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധുവീട്ടില്‍ വിരുന്നെത്തിയതായിരുന്നു ഇവര്‍.
മക്കള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദലിയും അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: