ഹാഫിസ് സയ്യിദിനെ ഉപദ്രവിക്കരുതെന്ന് പാക്ക് കോടതി

Thursday 5 April 2018 6:08 pm IST
ഹാഫിസ് സയ്യിദിനെ ഉപദ്രവിക്കരുതെന്നും കറ തീര്‍ന്ന സാമൂഹ്യ സേവകനാണ് സയ്യിദെന്നും, സാമൂഹ്യ സേവനം തുടര്‍ന്നും നടത്താന്‍ സയ്യിദിനെ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മറ്റൊരു ഉത്തരവ് വരുന്നതുവരെ പോലീസ് ഹാഫിസ് സയ്യിദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
"undefined"

ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സംഘടനയിലെ ഭീകരവാദികളുടെ പട്ടികയിലെ പ്രധാനിയും, മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയ്യിദിന് ക്ലീന്‍ ചിറ്റ് നല്‍കി ലാഹോര്‍ ഹൈക്കോടതി.

ഹാഫിസ് സയ്യിദിനെ ഉപദ്രവിക്കരുതെന്നും കറ തീര്‍ന്ന സാമൂഹ്യ സേവകനാണ് സയ്യിദെന്നും, സാമൂഹ്യ സേവനം തുടര്‍ന്നും നടത്താന്‍ സയ്യിദിനെ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മറ്റൊരു ഉത്തരവ് വരുന്നതുവരെ പോലീസ് ഹാഫിസ് സയ്യിദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

പാക്ക് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതായി ആരോപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി നിര്‍ദേശം.

ഹാഫിസ് സയ്യിദിന്റെ രാഷ്ട്രീയ പാര്‍ട്ടിയെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലേയാണ് യുഎന്നിന്റെ ഭീകരവാദികളുടെ പട്ടികയിലും സയ്യിദിനെ ഉള്‍പ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.