കൂട്ടുമ്മേല്‍ ക്ഷേത്രം ഉത്സവം എട്ടിനു കൊടിയേറും

Friday 6 April 2018 1:45 am IST


കുട്ടനാട്: ഈരയില്‍ കൂട്ടുമ്മേല്‍ ദേവീക്ഷേത്രത്തിലെ ഉത്സവം എട്ടിനു കൊടിയേറി 17നു സമാപിക്കും. എട്ടിനു വൈകിട്ട് 6.30നും 7.30നും മധ്യേ ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശര്‍മന്‍ വാസുദേവ ഭട്ടതിരിപ്പാട്, മേല്‍ശാന്തി ആനന്ദ് തിരുമേനി എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റു ചടങ്ങുകള്‍ നടക്കും.
  7.30നു കലാമണ്ഡപത്തില്‍ നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനവും അനുമോദനയോഗവും ചലച്ചിത്ര സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും. രാത്രി ഒന്‍പതിനുഗാനമേള.  ഒന്‍പതിനു രാത്രി ഏഴിനു സംഗീതസദസ്സ്, ഒന്‍പതിന് ആനന്ദനടനം. 10നു രാത്രി 7.30ന്  ഗാനമേള. 11നു വൈകിട്ട് 6.30ന് ആത്മീയ പ്രഭാഷണം, 7.30നു മോഹിനിയാട്ടസേവ, ഒന്‍പതിനു നടനതരംഗിണി.
  12നു രാത്രി ഏഴിനു ദേവസംഗീതം, ഒന്‍പതിനു തിരുവാതിര. 13നു രാവിലെ 10നു നെയ് വിളക്ക്, രാത്രി എട്ടിനു നൃത്തനാടകം. 14നു വൈകിട്ട് ആറിനു താലപ്പൊലി ഘോഷയാത്ര, ഏഴിനു ഭജന്‍സ്, ഒന്‍പതിനു തിരുവാതിരക്കളി. 15ന് പുലര്‍ച്ചെ അഞ്ചിനു വിഷുക്കണി ദര്‍ശനം, വൈകിട്ട് ആറിനു ദേശതാലപ്പൊലി, എട്ടിന് നടനകേളി.  16നു 12.30ന് ഉത്സവബലി ദര്‍ശനം, രാത്രി 10നു വേലകളി, 11.30നു പള്ളിവേട്ട എഴുന്നള്ളത്ത്, നായാട്ടുവിളി. 12നു പള്ളിവേട്ട അകത്തെഴുന്നള്ളിപ്പ്, വലിയകാണിക്ക. 
  17നു  വൈകിട്ട് ആറിനു കൊടിയിറക്ക്,  രാത്രി എട്ടിന് ആറാട്ടും തുടര്‍ന്ന് താലപ്പൊലി ഘോഷയാത്രയുടെ അകമ്പടിയോടെ ആറാട്ട് തിരിച്ചെഴുന്നള്ളത്തും വരവേല്‍പ്പും പ്രസാദമൂട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.