ബോളിവുഡ് നഷ്ടത്തിലാകുമോ? ഇന്നറിയാം

Friday 6 April 2018 3:55 am IST
ബോളിവുഡിനെ വളരെയേറെ നടന്റെ ബ്ലോക്ക്ബസ്റ്ററുകളും 300കോടി ക്ലബ്ബും 100 കോടി ക്ലബ്ബും കടക്കാത്ത സിനിമകളില്ല. അതുകൊണ്ടുതന്നെ പാതിവഴിയിലും റിലീസിനുമായി നില്‍ക്കുന്ന സിനിമകളുടെ ഭാവി അനിശ്ചിതത്വത്തിലാകും
"undefined"

ജോധ്പൂര്‍: ബോളിവുഡിന്റെ ഭായ്ജാന്‍ സല്‍മാന്റെ തലവര ഒരു വിധിയോടെ മാറിയെങ്കില്‍ ആ വിധിയില്‍ ബോളിവുഡ് ആടിയുലയാനുള്ള സാധ്യതയും മാറ്റിവയ്ക്കാനാകില്ല. ബോളിവുഡിനെ വളരെയേറെ നടന്റെ ബ്ലോക്ക്ബസ്റ്ററുകളും 300കോടി ക്ലബ്ബും 100 കോടി ക്ലബ്ബും കടക്കാത്ത സിനിമകളില്ല. അതുകൊണ്ടുതന്നെ പാതിവഴിയിലും റിലീസിനുമായി നില്‍ക്കുന്ന സിനിമകളുടെ ഭാവി അനിശ്ചിതത്വത്തിലാകും.

52ല്‍ എത്തിനില്‍ക്കുന്ന ഭായ്ജാന്‍ രണ്ടു ദശാബ്ദങ്ങളായി ബ്ലോക്ക് ബസ്റ്ററുകളുടെ കൂട്ടുകാരനാണ്. ഏക് ദാ ടൈഗര്‍, അതിനെ തുടര്‍ന്നെടുത്ത ടൈഗര്‍ സിന്ധാ ഹേ, ദബാങ് ഫ്രാഞ്ചൈസ്, സുല്‍ത്താന്‍, ബജ്രംഗി ഭായ്ജാന്‍ തുടങ്ങി പ്രേക്ഷക മനം കീഴടക്കിയ ചിത്രങ്ങള്‍. എന്നാല്‍ ബജ്രംഗി ഭായ്ജാന്‍ കണ്ടവര്‍ക്ക് ട്യൂബ് ലൈറ്റ് നല്‍കിയപ്പോള്‍ വിപരീതാനുഭവം നല്‍കി. പ്രേക്ഷകര്‍ക്ക് അത് സ്വീകരിക്കാനായില്ല. എണ്ണിയാലൊടുങ്ങാത്ത വിവാദങ്ങളും കേസുകളും സല്‍മാന്‍ ഖാന്‍ എന്ന മനുഷ്യനെ തളര്‍ത്താനായില്ലെന്നു വേണം പറയാന്‍. ആരാധകരുടെ മനസില്‍ നിന്നും ഭായ്ജാന്‍ ഇറങ്ങിപ്പോയില്ല. അതുകൊണ്ടുതന്നെയാണ് രണ്ടുദശാബ്ദങ്ങളായി വിവാദങ്ങളും കേസുകളും ഉണ്ടായിട്ടും മറ്റൊരു നടന്റെ സിനിമയ്ക്കും ലഭിക്കാത്ത  സ്വീകാര്യത സല്‍മാന്‍ ഖാന്റെ സിനിമയ്ക്ക് ലഭിച്ചതും.

റേസ് 3

100കോടി ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രമാണ് റേസ് 3. സല്‍മാന്‍ ഖാന്‍,ബോബി ഡിയോള്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഡെയ്സി ഷാ, സാഖിബ് സലിം, അനില്‍ കപൂര്‍ തുടങ്ങി വമ്പന്‍ താര നിര തന്നെയാണ് റേസ് 3 ടീമില്‍ അണിനിരക്കുന്നത്. ടിപ്‌സ് ഫിലിംസും സല്‍മാന്‍ ഖാന്‍ ഫിലിംസും ചേര്‍ന്ന് വിപണിയില്‍ എത്തിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് രമേശ് എസ് തൗറാണി ആണ്. ബാങ്കോക്കിലും മുംബൈയിലും അബുദാബിയിലുമായി പൂര്‍ത്തീകരിക്കുന്ന റേസിന്റെ മൂന്നാം ലക്കം ഈദ് നു റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. റെമോ ഡിസൂസയാണ് സംവിധായകന്‍.

ഭാരത്

സല്‍മാന്‍ഖാന്‍- അലി അബ്ബാസ് സഫര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമ. നിരവധി ബ്ലോക്ക്്ബസ്റ്ററുകള്‍ ഈ കൂട്ടുകെട്ട് ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്. ടൈഗര്‍ സിന്ധാ ഹേ, സുല്‍ത്താന്‍ എന്നിവ ഈ കൂട്ടുകെട്ടിലൊരുങ്ങിയതാണ്. ഈ ചിത്രവും ഈദിന് തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ദബാങ് 3, കിക്ക് 2

ഇവ രണ്ടും ബോളിവുഡില്‍ ഏറെ ഹിറ്റുകളായ ചിത്രമാണ്. ഇവ രണ്ടിനും സല്‍മാന്‍ഖാന്‍ ഡേറ്റു കൊടുത്തിരുന്നു. എന്നാല്‍ ചിത്രീകരണം എന്നു തുടങ്ങുമെന്നതു സംബന്ധിച്ച യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. 

ദസ് കാ ദും

ബിഗ് ബോസിനു ശേഷം മിനിസ്‌ക്രീനിലേക്കുള്ള സല്‍മാഖാന്റെ എന്‍ട്രിയാണ് ദസ് കാ ദും. സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷന്‍ പരിപാടിയുടെ പ്രേമോയും ടീസറും കാണിച്ചു തുടങ്ങിയിരുന്നു.  ദസ് കാ ദുമിന് 78 കോടിയാണ് സല്‍മാന്‍ ഈടാക്കുന്നത്. ബിഗ് ബോസ് 11ന് എത്തിയപ്പോള്‍ 11 കോടിയാണ് വാങ്ങിയത്. ഇതിനു പുറമെ ബിഗ് ബോസ് 12ലും സല്‍മാന്‍ എത്തുമെന്ന് അറിയിച്ചിരുന്നു.

കോടികളുടെ നഷ്ടമാണ് സല്‍മാന്‍ അകത്താകുന്നതോടെ ബോളിവുഡ് നേരിടുന്നത്. എങ്കിലും ഇന്ന് സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി അനുകൂല തീരുമാനം കൈക്കൊണ്ടാല്‍ നഷ്ടം ഒഴിവാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.