വാഹനാപകടക്കേസില്‍ നിന്ന് സല്‍മാന്‍ രക്ഷപ്പെട്ടത് കഷ്ടിച്ച്

Friday 6 April 2018 2:50 am IST
2013-ല്‍ സെഷന്‍സ് കോടതി സംഭവത്തില്‍ സല്‍മാനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തി കേസെടുത്തു. പിന്നീട് അഡീഷണല്‍ സെഷന്‍സ് കോടതി സല്‍മാനെ കുറ്റക്കാരനെന്ന് കണ്ടെത്തി അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. സല്‍മാന് ഇടക്കാല ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി 2015 ഡിസംബര്‍ 10ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി നിരുപാധികം വിട്ടയച്ചു.
"undefined"

മുംബൈ: മുബൈയിലെ ബാന്ദ്രയില്‍ 2002ലുണ്ടായ വാഹനാപകടക്കേസില്‍ നിന്നും കഷ്ടിച്ചാണ് സല്‍മാന്‍ ഖാന്‍ രക്ഷപ്പെട്ടത്.  ബേക്കറിയ്ക്ക് മുന്നില്‍ ഫുട്പാത്തില്‍ കിടന്നുറങ്ങിയുന്നവര്‍ക്ക് ഇടയിലേക്ക് വെളുപ്പിന് രണ്ട് മണിക്ക് വാഹനമോടിച്ച് കയറ്റി എന്നതായിരുന്നു സല്‍മാനെതിരെയുള്ള കേസ്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവം നടന്ന അന്ന് ഉച്ചകഴിഞ്ഞ് പോലീസ്  അറസ്റ്റ് ചെയ്ത സല്‍മാന്‍  ബോംബെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി.

2013-ല്‍ സെഷന്‍സ് കോടതി സംഭവത്തില്‍ സല്‍മാനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തി കേസെടുത്തു.  പിന്നീട് അഡീഷണല്‍ സെഷന്‍സ് കോടതി സല്‍മാനെ കുറ്റക്കാരനെന്ന് കണ്ടെത്തി അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. സല്‍മാന് ഇടക്കാല ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി 2015 ഡിസംബര്‍ 10ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി നിരുപാധികം വിട്ടയച്ചു.  അപകടസമയത്ത് താനല്ല വാഹനമോടിച്ചതെന്നായിരുന്നു സല്‍മാന്റെ വാദം എന്നാല്‍ സല്‍മാന്റെ അംഗരക്ഷകനായിരുന്ന രവീന്ദ്ര പാട്ടീല്‍ അദ്ദേഹത്തിനെതിരെ മൊഴി നല്‍കിയിരുന്നു. 

മദ്യലഹരിയിലായിരുന്ന സല്‍മാന്‍ താന്‍ പറയുന്നത് കേള്‍ക്കാതെ വാഹനമോടിച്ചെന്നായിരുന്നു മൊഴി. പാട്ടീലിന്റെ സാക്ഷിമൊഴി പൂര്‍ണ്ണമായും വിശ്വസിക്കാനാവില്ലെന്നും മൊഴി സ്വീകരിച്ചതിലൂടെ സെഷന്‍സ് കോടതിക്ക് തെറ്റുപറ്റിയെന്നും ചൂണ്ടിക്കാണിച്ച ബോംബെ ഹൈക്കോടതി സാക്ഷിമൊഴികളുടെ അഭാവം, പരുക്കേറ്റവരുടെ മൊഴികളിലെ വൈരുദ്ധ്യം എന്നിവ പരിഗണിച്ച് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.