സല്‍മാനെതിരെയുള്ള കേസിന്റെ നാള്‍വഴികള്‍...

Friday 6 April 2018 2:51 am IST
1998ല്‍ 'ഹം സാഥ് സാഥ് ഹെ' എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനിടെ ജോധ്പൂരിന് സമീപമുള്ള കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാനും സുഹൃത്തുക്കളും ചേര്‍ന്ന് വെടിവച്ചു കൊന്നെന്നാണ് ഒന്നാമത്തെ കേസ്. അതേവര്‍ഷം സെപ്റ്റംബര്‍ 28ന് ഘോഡ സിനിമ ഷൂട്ടിംഗിനിടെ ചിങ്കാര വര്‍ഗത്തില്‍പ്പെട്ട മാനിനെ വേട്ടയാടിയതിനെതിരെയും കേസുണ്ട്. കേസിന്റെ നാള്‍ വഴികളിലൂടെ...
"undefined"

ജോധ്പൂര്‍: ബോളിവുഡിലെ മിന്നുംതാരമാണ്  വിവാദ പുരുഷന്‍ കൂടിയായ സല്‍മാന്‍ ഖാന്‍. ജോധ്പൂര്‍ സെഷന്‍സ് കോടതി വിധി സല്‍മാന്‍ഖാന്റെ തലവര  മാറ്റിമറിച്ചിരിക്കുകയാണ്. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നകേസില്‍ സല്‍മാന്‍ഖാന്‍ കുറ്റക്കാരനെന്നാണ്  കോടതി കണ്ടെത്തിയത്.

1998ല്‍ 'ഹം സാഥ് സാഥ് ഹെ' എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനിടെ ജോധ്പൂരിന് സമീപമുള്ള കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാനും സുഹൃത്തുക്കളും ചേര്‍ന്ന് വെടിവച്ചു കൊന്നെന്നാണ് ഒന്നാമത്തെ കേസ്.  അതേവര്‍ഷം സെപ്റ്റംബര്‍ 28ന് ഘോഡ സിനിമ ഷൂട്ടിംഗിനിടെ  ചിങ്കാര വര്‍ഗത്തില്‍പ്പെട്ട മാനിനെ വേട്ടയാടിയതിനെതിരെയും  കേസുണ്ട്. കേസിന്റെ നാള്‍ വഴികളിലൂടെ...

1998 ഒക്ടോബര്‍ 2:  സല്‍മാന്‍ഖാന്‍, സെയ്ഫ് അലി ഖാന്‍, തബു, നീലം കോത്താരി, സോനാലി ബാന്ദ്രേ, നടന്റെ അസിസ്റ്റന്റുമാരായ ദുഷ്യന്ത്് ദിനേശ്, ദിനേശ് ഗന്‍വരേ എന്നിവര്‍ക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്ത്  അന്വേഷണം ആരംഭിച്ചു. മാനിനെ ദൈവമായി ആരാധിക്കുന്ന ബിഷ്ണോയി വംശജരാണ്  പരാതി നല്‍കിയത്.

1998 ഒക്ടോബര്‍ 12: സല്‍മാന്‍ ഖാനെ അറസ്റ്റ് ചെയ്തു. രണ്ടുദിവസം കസ്റ്റഡിയില്‍.  17 വരെ ജയില്‍വാസം. 

2000 നവംബര്‍ 9: കേസ് ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍

2006 ഫെബ്രുവരി 19:  കുറ്റം ചുമത്തുന്നു.

2013 മാര്‍ച്ച് 23: ഏഴു വര്‍ഷമായിട്ടും കേസ് തീരാത്തതിനാല്‍ വാദി, പ്രതിഭാഗങ്ങള്‍  റിവിഷന്‍ പെറ്റീഷന്‍ സെഷന്‍സ്‌കോടതിയില്‍ നല്‍കുന്നു.

2013 മേയ്: ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം തുടങ്ങി.

2017 ജനുവരി 13: സാക്ഷി വിസ്താരംപൂര്‍ത്തിയായി.

2017 ജനുവരി 27: കുറ്റക്കാരെന്ന് കണ്ടെത്തിയ എല്ലാവരും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി കൊടുത്തു.

2017 സെപ്റ്റംബര്‍ 13: അവാസന വാദം ആരംഭിച്ചു.

2018 മാര്‍ച്ച് 28: വാദം പൂര്‍ത്തിയായി. ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ് കുമാര്‍ ഖത്രി വിധിപ്രസ്താവം ഏപ്രില്‍ അഞ്ചിലേക്ക് മാറ്റുന്നു.

2018 ഏപ്രില്‍ 5: കോടതി സല്‍മാന്‍ ഖാനെ കുറ്റക്കാരനെന്ന് കണ്ടെത്തുന്നു. സെയ്ഫ് അലിഖാന്‍, തബു, സോനാലി ബാന്ദ്രേ, നീലം എന്നിവരുള്‍പ്പെടെയുള്ളവരെ വെറുതെ വിടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.