കഞ്ചാവുമായി വിദ്യാര്‍ത്ഥികളടക്കം പതിനൊന്നുപേര്‍ പിടിയില്‍

Friday 6 April 2018 2:00 am IST

 

ആലപ്പുഴ/എടത്വ/മുഹമ്മ: കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ എക്‌സൈസ് സ്‌ക്വാഡ് ആലപ്പുഴ തുമ്പോളി, ചേര്‍ത്തല വളമംഗലം പ്രദേശങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കഞ്ചാവ് കൈവശം വച്ചതിന് എട്ടു പേര്‍ക്കെതിരെ കേസ് എടുത്തു. 

  കോമളപുരം കൊച്ചുപറമ്പ് വെളി സച്ചു, പൂന്തോപ്പ്  വാടക്കുഴി ബോബിന്‍, ആര്യട് വാര്‍ഡ് 15ല്‍ തോട്ടിപറമ്പ് പുതുവല്‍ വീട്ടില്‍ പ്രശാന്ത്, കലവൂര്‍ പ്രസന്ന ഭവനം വിഷ്ണു, പൂങ്കാവ് തെക്കേപാലയ്ക്കല്‍ വീട്ടില്‍ ഷാഹുല്‍, തുറവൂര്‍ വളമംഗലം തെക്ക കളത്തില്‍ വീട്ടില്‍ വിനോദ്,  ത്യക്കോരപ്പള്ളി വീട്ടില്‍ രാഹുല്‍,  കാരാഴമത്തറ അക്ഷയ് ദേവ് എന്നിവരെ പ്രതിയാക്കിയാണ് കേസ് എടുത്തത്. 

  ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജിറ്റ്കുമാര്‍, പ്രിവന്റീവ് ഓഫീസറന്മാരായ കുഞ്ഞുമോന്‍, ദിലീപ്, എം.കെ. സജിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസറന്മാരായ രവികുമാര്‍, അരുണ്‍. എസ്സ്. ബിബിന്‍, ഡ്രൈവര്‍ വിപിനചന്ദ്രന്‍ എന്നിവരാണു റെയിഡു നടത്തിയത്.

  നീരേറ്റുപുറത്ത് കഞ്ചാവുമായി രണ്ട് സ്‌കൂള്‍ പിടിയില്‍. പൊതികളാക്കി കഞ്ചാവ് വിതരണം നടത്തുന്നതിനിടെ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. 

  ഏഴ് ഗ്രാം വീതം രണ്ട് പൊതികളിലാക്കിയാണ് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് വിതരണം നടത്തിയത്. പതിന്നാലുവയസ്സില്‍ താഴയുള്ള കുട്ടികളെ കേന്ദ്രീകരിച്ച് അമ്പതുരൂപ മുതല്‍ നൂറു രൂപ വരെ പ്രകാരം വില്‍പന നടത്തുകയായിരുന്നതായി സൂചനയുണ്ട്.

  മാരാരിക്കുളം പൊള്ളേത്തൈയില്‍ ആഡംബരക്കാറില്‍ കഞ്ചാവുമായെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൂങ്കാവ് വടേശ്ശേരി ബിനോയ് ബാബുവി(21) നെയാണ് മണ്ണഞ്ചേരി പോലീസ് ചൊവ്വാഴ്ച വൈകിട്ട് പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. 

  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.