മില്‍മ കാലിത്തീറ്റകള്‍ക്ക് വിലക്കിഴിവ്

Friday 6 April 2018 2:00 am IST

 

ചേര്‍ത്തല: മില്‍മ കാലിത്തീറ്റ ഫാക്ടറികളില്‍ നിന്ന് 30വരെ വിതരണം ചെയ്യുന്ന കാലിത്തീറ്റകളുടെ വിലയില്‍ 100രൂപ കിഴിവ് നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഗോമതി റിച്ച്, ഗോമതി ഗോള്‍ഡ് എന്നീ കാലിത്തീറ്റകള്‍ക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോമതി റിച്ച് കാലിത്തീറ്റ 50 കിലോഗ്രാം ചാക്കിന് 925രൂപയ്ക്കും (നിലവിലെ വില 1,025 രൂപ) മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ, 50 കിലോഗ്രാം ചാക്കിന് 1,055രൂപയ്ക്കും(നിലവിലെ വില 1,155 രൂപ) ലഭിക്കും. മില്‍മ ബൈപ്രോ കാലിത്തീറ്റ 50കിലോഗ്രാം ചാക്കിന് ജൂണ്‍ 10വരെ 100രൂപ കിഴിവും ലഭിക്കും. വേനല്‍ കണക്കിലെടുത്താണ് വിലക്കിഴിവ് എന്ന്  മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.