കര്‍പ്പൂരമരം

Friday 6 April 2018 2:14 am IST
കര്‍പ്പൂരം പൊടിച്ച് തുണിയില്‍ തെറുത്ത് മൂക്കില്‍ വലിച്ചാല്‍ ഒച്ചയടപ്പ്, മൂക്കിലെ കഫക്കെട്ട്, മൂക്കടപ്പ്, മൂക്കിലുണ്ടാകുന്ന മറ്റുരോഗങ്ങള്‍ ഇവ ശമിക്കും. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പല ഇന്‍ഹേലറുകളും കര്‍പ്പൂരം മാത്രം ഉള്‍ക്കൊള്ളുന്നതാണ്.
"undefined"

ശാസ്ത്രീയ നാമം : Cinnamomum camphora

സംസ്‌കൃതം :ചന്ദ്ര, കര്‍പ്പൂരം 

തമിഴ്: കര്‍പ്പൂരം

എവിടെകാണാം : ഇതൊരു ചെറുവൃക്ഷമാണ്. കന്യാകുമാരി മുതല്‍ ഹിമാലയം വരെ കണ്ടുവരുന്നു. ഇതിന്റെ തടി വെട്ടി നുറുക്കി, പുല്‍ ത്തൈലം വാറ്റുന്നതുപോലെ വാറ്റിയെടുത്ത് കര്‍പ്പൂര തൈലവും അത് ദ്രവീകരിച്ച് കര്‍പ്പൂരവും ഉണ്ടാക്കുന്നു. 

പുനരുത്പാദനം : വിത്തില്‍ നിന്ന്.

ഔഷധപ്രയോഗങ്ങള്‍:  കര്‍പ്പൂരവും മഞ്ഞള്‍പ്പൊടിയും തേനില്‍ ചാലിച്ച് ലേപനം ചെയ്താല്‍ എക്‌സീമിയ( ചൊറിച്ചില്‍), ജനനേന്ദ്രിയത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ ഇവ മാറും. 

കര്‍പ്പൂരം പൊടിച്ച് തുണിയില്‍ തെറുത്ത് മൂക്കില്‍ വലിച്ചാല്‍ ഒച്ചയടപ്പ്, മൂക്കിലെ കഫക്കെട്ട്, മൂക്കടപ്പ്, മൂക്കിലുണ്ടാകുന്ന മറ്റുരോഗങ്ങള്‍ ഇവ ശമിക്കും. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പല ഇന്‍ഹേലറുകളും കര്‍പ്പൂരം മാത്രം ഉള്‍ക്കൊള്ളുന്നതാണ്. കര്‍പ്പൂരവും കറുപ്പും സമം എടുത്ത് തേനില്‍ അരച്ച് ഒരു കുരുമുളക് വലിപ്പത്തില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കി ഒന്ന് വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ എത്ര കഠിനമായ അതിസാരവും മാറും. (കറുപ്പ് കൈവശം വയ്ക്കുന്നത് എന്‍ഡിപിഎസ് നിയമം അനുസരിച്ച് ആറ് വര്‍ഷം വരെ കഠിനതടവിന് ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്.)

കര്‍പ്പൂരവും കുടകപ്പാല തൊലിയും ഉണക്കിപ്പൊടിച്ച് ഒരു ഗ്രാം പൊടി തേനില്‍ സേവിച്ചാല്‍ എത്ര കഠിനമായ രക്താതിസാരവും ശമിക്കും. പ്രസിദ്ധാമായ കര്‍പ്പൂരാദി ചൂര്‍ണ്ണത്തില്‍ കര്‍പ്പൂരം ഉപയോഗിക്കുന്നു. കര്‍പ്പൂരാസവത്തില്‍ കര്‍പ്പൂരത്തോടൊപ്പം കരിക്കിന്‍വെള്ളവും ഉപയോഗിക്കുന്നു. 10 മില്ലി കര്‍പ്പൂരാസവം രണ്ട് നേരം സേവിച്ചാല്‍ അതിസാരം, ദഹനക്കുറവ്, ഗ്യാസ്ട്രബിള്‍ എന്നിവ ശമിക്കും. 

അര ലിറ്റര്‍ മണ്ണെണ്ണയില്‍ 100 ഗ്രാം കര്‍പ്പൂരം ലയിപ്പിച്ച് തീക്കനില്‍ വച്ച് തിളപ്പിച്ച് ആറിയ ശേഷം കാല്‍മുട്ടില്‍ തേച്ചാല്‍ മുട്ടുവേദനയ്ക്ക് താല്‍കാലിക ശമനം ഉണ്ടാകും. കര്‍പ്പൂരം തേന്‍മെഴുകില്‍ ലയിപ്പിച്ച് ക്രീം ഉണ്ടാക്കി  സന്ധികളില്‍ തേച്ചാല്‍ സന്ധി വേദന, നീര്‍ക്കെട്ട് ഇവയ്ക്ക്  താല്‍കാലിക ആശ്വാസം ഉണ്ടാകും. 

ചുക്ക്, കുരുമുളക്, തിപ്പലി, കര്‍പ്പൂരം ഇവ സമം പൊടിച്ച് അഞ്ച് ഗ്രാം പൊടി വീതം തേനില്‍ സേവിച്ചാല്‍ ചുമയും കഫക്കെട്ടും മാറും. 

കുരുവിക്കിഴങ്ങ്, കര്‍പ്പൂരം, ഗോരോചനം, ശതാവരിക്കിഴങ്ങ്, ഏലത്തരി, കുമ്പളത്തിന്റെ അരി, വെളളരി അരി, കരിങ്കൂവളക്കിഴങ്ങ്, ഞെരിഞ്ഞില്‍, കാട്ടുമുല്ല വേര്, കരിങ്കുറിഞ്ഞി വേര്, ഇവ സമം ഉണക്കിപ്പൊടിച്ച് അര സ്പൂണ്‍ പൊടി 20 മില്ലി അരിക്കാടിയില്‍ കലക്കി അര സ്പൂണ്‍ തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെയും അത്താഴശേഷവും സേവിച്ചാല്‍ എത്ര കഠിനമായ പ്രോസ്റ്റേറ്റ് വീക്കവും അനുബന്ധ രോഗങ്ങളും ശമിക്കും. തുടര്‍ച്ചയായി ഏഴ് ദിവസം സേവിക്കുക. കര്‍പ്പൂരവും കുരുമുളകും ഒരു ടിന്നില്‍ അടച്ച് ധാന്യങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ ഇട്ടാല്‍ കീടബാധയുണ്ടാവില്ല. 

9446492774

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.