കുമ്മനം ദുബായിയില്‍; പ്രവാസി സമൂഹത്തിന്റെ സസ്‌നേഹ വരവേല്‍പ്പ്

Thursday 5 April 2018 11:05 pm IST
കേരളത്തെ മാറിമാറി ഭരിച്ചു മുടിച്ച ഇടതു-വലതു മുന്നണികളുടെ ദുര്ഭരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഒരു മൂന്നാം ബദലായി കേരളം ഇന്ന് ഉറ്റു നോക്കുന്നത് ബിജെപി നേതൃത്വം കൊടുക്കുന്ന NDA മുന്നണിയെയാണെന്നും NDA യുടെ അശ്വമേധത്തിനു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നാന്ദികുറിക്കുമെന്നും കേരള രാഷ്ട്രീയ ചരിത്രത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവറും എന്നതരത്തില്‍ രേഖപ്പെടുത്തലുണ്ടാവുമെന്നും പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു.
"undefined"

അബുദാബി: നിലക്കല്‍-ആറന്‍മുള സമരനായകനും കേരള  രാഷ്ട്രീയത്തിലെ ഏക അവധൂത നേതാവും ബിജെപി കേരള സംസ്ഥാന അധ്യക്ഷനുമായ ശ്രീ. കുമ്മനം രാജശേഖരന് അബുദാബിയിലെ പ്രവാസി സമൂഹം സ്‌നേഹോഷ്മളമായ വരവേല്‍പ്പ് നല്‍കി. ബുധനാഴ്ച(4 -4 -2018) രാവിലെ അബുദാബിയിലെത്തിയ കുമ്മനത്തെ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. 

"undefined"
വൈകിട്ട് മദീന സയ്ദ് പാര്‍ട്ടി ഹാളില്‍ നടന്ന സ്വീകരണ സമ്മേളനം, രാജേട്ടന്‍ സമ്മേളന വേദിയില്‍ എത്തുന്നതിനു മുമ്പുതന്നെ നൂറുകണക്കിന് പ്രവാസി മലയാളികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ആദര്‍ശരാഷ്ട്രീയത്തിന്റെ അമരക്കാരനെ എതിരേല്‍ക്കാന്‍ പ്രവാസി സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്ന് ജാതി-മത വര്‍ഗ്ഗ-വര്‍ണ ഭേദമന്യേ ആവേശപൂര്‍വം എത്തിച്ചേര്‍ന്ന പ്രവാസി സമൂഹം കേരളത്തിന്റെ മാറുന്ന രാഷ്ട്രീയ ചിന്തയുടെ നേര്‍ക്കാഴ്ചയായിരുന്നു.

"undefined"
കേരളത്തെ മാറിമാറി ഭരിച്ചു മുടിച്ച ഇടതു-വലതു മുന്നണികളുടെ ദുര്ഭരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഒരു മൂന്നാം ബദലായി കേരളം ഇന്ന് ഉറ്റു നോക്കുന്നത് ബിജെപി നേതൃത്വം കൊടുക്കുന്ന NDA മുന്നണിയെയാണെന്നും NDA യുടെ അശ്വമേധത്തിനു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നാന്ദികുറിക്കുമെന്നും കേരള രാഷ്ട്രീയ ചരിത്രത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവറും എന്നതരത്തില്‍ രേഖപ്പെടുത്തലുണ്ടാവുമെന്നും പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു. 

"undefined"
മാക്‌സ് അബുദാബി, NSS അബുദാബി, സേവനം അബുദാബി, സമര്‍പ്പണം അബുദാബി IPF അബുദാബി ചാപ്റ്റര്‍, അദ്ധാത്മികസമിതി, എന്നീ സംഘടനകള്‍ക്കുവേണ്ടി അദ്ദേഹത്തെ പൂച്ചെണ്ടും പൊന്നാടയും നല്‍കി ആദരിച്ചു. സമ്മേളനത്തിന് ശേഷം രാജേട്ടനോടൊപ്പം സെല്‍ഫി എടുക്കാനും ഗ്രൂപ്പ് ഫോട്ടോ എടുക്കാനും പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും തിരക്കായിരുന്നു.

നാളെ അജ്മാനില്‍ നടക്കുന്ന പ്രവാസി സംഗമത്തിലും സ്വീകരണ സമ്മേളനത്തിലും പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.