ഗോള്‍ഡ്കോസ്റ്റ്: ഓസ്ട്രേലിയയുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് ലോക ചാമ്പ്യന്‍ സാലി പിയേഴ്സണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി. പരിക്കിനെ തുടര്‍ന്നാണ് പിന്മാറ്റം.
ഉന്നതരായ ഒട്ടേറെ താരങ്ങള്‍ നേരത്തെ തന്നെ പിന്മാറിയ കോമണ്‍വെല്‍ത്ത് ഗെയിംസിന് സാലിയുടെ അസാന്നിദ്ധ്യം മറ്റൊരു തിരിച്ചടിയായി. കഴിഞ്ഞ ദിവസം കറാറ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സാലി പങ്കെടുത്തിരുന്നു.
മത്സരത്തില്‍ പങ്കെടുക്കാനാകില്ലെന്ന് നേരത്തെ തന്നെ മനസിലാക്കിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് പിന്മാറ്റക്കാര്യം നേരത്തെ പ്രഖ്യാപിക്കാതിരുന്നതെന്ന് സാലി പറഞ്ഞു. പരിക്കേറ്റ സാലിക്ക് ഒരു വര്‍ഷം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഗോള്‍ഡ് കോസ്റ്റിലെ താമസക്കാരിയായ സാലി വര്‍ഷങ്ങളായി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അമ്പാസഡറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: