കൊച്ചി: അണ്ടര്‍ 23 ടി 20 കിരീടം നേടിയ കേരള വനിതാ ക്രിക്കറ്റ് ടീമിന് കൊച്ചിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് ഉജ്ജ്വല സ്വീകരണം നല്കി. കെസിഎ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ പാരിതോഷികം വൈസ് പ്രസിഡന്റ് നാസര്‍ മച്ചാന് സമ്മാനിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷന് നല്കിയ പിന്തുണയ്ക്കും സൗകര്യങ്ങള്‍ക്കും കോച്ച് സുമന് ശര്‍മ്മ നന്ദി പറഞ്ഞു. വനിത ക്രിക്കറ്റിനായി ഇത്രയധികം സൗകര്യങ്ങള്‍ ഒരുക്കുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. കളിക്കാരുടെ ആത്മാര്‍ത്ഥത, അര്‍പ്പണ ബോധം, കഠിനപ്രയത്നം എന്നിവയെയും സുമന്ശര്മ്മ പ്രശംസിച്ചു.
ടീമിലെ 17 പേരും സപ്പോര്‍ട്ട് സ്റ്റാഫും നൂറ് ശതമാനം അര്‍പ്പണ ബോധത്തോടെ പ്രയത്നിച്ചതിന്റെ ഫലമാണ് വിജയമെന്നും ക്യാപ്റ്റന്‍ എസ്. സജ്ന പറഞ്ഞു.
ഡേവ് വാട്ട്മോറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ മികവിന്റെ കേന്ദ്രം ആരംഭിക്കാനുള്ള ചര്ച്ചനടന്നുവരികയാണ്. അതില്‍ വനിത ക്രിക്കറ്റിന് പ്രത്യേക പരിഗണന നല്‍കുമെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു.
കീരീടസ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ കേരള അണ്ടര്‍ 23 വനിത ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കുന്നതായി കേരള ക്രിക്കറ്റ് ബൗളിങ്ങ് കോച്ച് ടിനു യോഹന്നാന് പറഞ്ഞു.
ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ടീമിനെ കെസിഎ ഭാരവാഹികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: