ആതിഥേയര്‍ വാണ ആദ്യ ലോകകപ്പ്

Friday 6 April 2018 2:07 am IST
13 രാജ്യങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ഒന്നില്‍ അര്‍ജന്റീന, ചിലി, ഫ്രാന്‍സ്, മെക്‌സിക്കോ, ഗ്രൂപ്പ് രണ്ടില്‍ യൂഗോസ്ലാവ്യ, ബ്രസീല്‍, ബൊളീവിയ, ഗ്രൂപ്പ് മൂന്നില്‍ ഉറുഗ്വെ, റുമാനിയ, പെറു, ഗ്രൂപ്പ് നാലില്‍ അമേരിക്ക, പരാഗ്വെ, ബെല്‍ജിയം. ഗ്രൂപ്പ് ഒന്നില്‍ നിന്ന് അര്‍ജന്റീന, ഗ്രൂപ്പ് രണ്ടില്‍ നിന്ന് യൂഗോസ്ലാവ്യ, ഗ്രൂപ്പ് മൂന്നില്‍ നിന്ന് ഉറുഗ്വെ, ഗ്രൂപ്പ് നാലില്‍ നിന്ന് അമേരിക്ക എന്നീ ടീമുകളാണ് സെമിയിലേക്ക് യോഗ്യത നേടിയത്.
"undefined"

1930  ജൂലൈ 13 മുതല്‍ 30 വരെയായിരുന്നു ആദ്യ ലോകകപ്പ്.ഉറുഗ്വെയുടെ തലസ്ഥാനമായ മോണ്ടിവീഡിയോയായിരുന്നു വേദി. മൂന്ന് സ്റ്റേഡിയങ്ങളിലായി 18 ഏറ്റുമുട്ടലുകള്‍. മൂന്ന് ഹാട്രിക്ക് ഉള്‍പ്പെടെ 70 ഗോളുകളാണ് പിറന്നത്. ഫൈനലില്‍ അര്‍ജന്റീനയെ കീഴടക്കി ആതിഥേയരായ ഉറുഗ്വെ ആദ്യ ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു.

ലോകകപ്പിലെ ആദ്യ ഹാട്രിക്ക് അമേരിക്കന്‍ താരമായ ബെര്‍ട്ട് പാറ്റിന്യൂഡിന്റെ പേരിലാണ്. ജൂലൈ 17ന് പരാഗ്വെക്കെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തിലാണ് 10, 15, 50 മിനിറ്റുകളില്‍ ഗോള്‍ നേടി പാറ്റിന്യൂഡ് ഹാട്രിക്കിന് അവകാശികളായത്. രണ്ട് ദിവസത്തിനുശേഷം മെക്‌സിക്കോക്കെതിരെ അര്‍ജന്റീനയുടെ ഗ്വില്ലെര്‍മോ സ്റ്റബിലെ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം ഹാട്രിക്കും ജൂലൈ 27ന് യൂഗോസ്ലാവ്യക്കെതിരെ നടന്ന സെമിഫൈനലില്‍ ഉറുഗ്വെയുടെ പെഡ്രോ സിയ മൂന്നാം ഹാട്രിക്കും സ്വന്തമാക്കി.

13 രാജ്യങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ഒന്നില്‍ അര്‍ജന്റീന, ചിലി, ഫ്രാന്‍സ്, മെക്‌സിക്കോ, ഗ്രൂപ്പ് രണ്ടില്‍ യൂഗോസ്ലാവ്യ, ബ്രസീല്‍, ബൊളീവിയ, ഗ്രൂപ്പ് മൂന്നില്‍ ഉറുഗ്വെ, റുമാനിയ, പെറു, ഗ്രൂപ്പ് നാലില്‍ അമേരിക്ക, പരാഗ്വെ, ബെല്‍ജിയം. ഗ്രൂപ്പ് ഒന്നില്‍ നിന്ന് അര്‍ജന്റീന, ഗ്രൂപ്പ് രണ്ടില്‍ നിന്ന് യൂഗോസ്ലാവ്യ, ഗ്രൂപ്പ് മൂന്നില്‍ നിന്ന് ഉറുഗ്വെ, ഗ്രൂപ്പ് നാലില്‍ നിന്ന് അമേരിക്ക എന്നീ ടീമുകളാണ് സെമിയിലേക്ക് യോഗ്യത നേടിയത്. 

ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് നാല് ടീമുകളും സെമിഫൈനലില്‍ പ്രവേശിച്ചത്. സെമിഫൈനലില്‍ അര്‍ജന്റീന 6-1ന് അമേരിക്കയെയും ഉറുഗ്വെ ഇതേ മാര്‍ജിനില്‍ യൂഗോസ്ലാവ്യയെയും പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. 93,000 കാണികളെ സാക്ഷിയാക്കി ജൂലൈ 30ന് നടന്ന കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഉറുഗ്വെ ഫിഫ ലോകകപ്പിന്റെ ആദ്യ ഉടമസ്ഥരായി. 

ഉറുഗ്വെ നായകനും റൈറ്റ് ഫുള്‍ ബാക്കുമായ ജോസെ നര്‍സാരി യാര്‍സ ഏറ്റവും മികച്ചതാരത്തിനുള്ള സ്വര്‍ണ്ണ പന്തിന്  അവകാശിയായി. അര്‍ജന്റീനയുടെ ഗ്വില്ലെര്‍മോ സ്റ്റബിലെ വെള്ളി പന്തും ഉറുഗ്വെയുടെ ജോസെ ലിയനാര്‍ഡോ വെങ്കല പന്തും സ്വന്തമാക്കി. ടോപ്‌സ്‌കോറര്‍ക്കുള്ള സ്വര്‍ണ്ണ ബൂട്ട് അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ഗ്വില്ലെര്‍മോ സ്റ്റബിലെയാണ് നേടിയത്. ഒരു ഹാട്രിക് ഉള്‍പ്പെടെ എട്ട് ഗോളുകള്‍ നേടിയാണ് ഗ്വില്ലെര്‍മോ സ്വര്‍ണ്ണപാദുകം കരസ്ഥമാക്കിയത്. അഞ്ച് ഗോളുകള്‍ നേടിയ ഉറുഗ്വെയുടെ പെഡ്രോ സിയ വെള്ളി ഷൂസും നാല് ഗോളുകള്‍ നേടിയ അമേരിക്കയുടെ ബെര്‍ട്ട് പാറ്റിന്യൂഡ് വെങ്കല ഷൂസും സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.