ബിഎംഎസ് സംസ്ഥാന സമ്മേളനം ഇന്നുമുതല്‍

Friday 6 April 2018 2:27 am IST
"undefined"

കൊല്ലം: ഭാരതീയ മസ്ദൂര്‍സംഘം സംസ്ഥാനസമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്നു വൈകിട്ട് നാലിന് കാല്‍ലക്ഷം തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനത്തോടെയാണ് ത്രിദിന സമ്മേളനം ആരംഭിക്കുക. 

ആശ്രാമം മൈതാനിയില്‍ നിന്നും ആരംഭിക്കുന്ന റാലി ചിന്നക്കട, താലൂക്ക് കച്ചേരി, ആശുപത്രിറോഡ്, ചാമക്കട,  മെയിന്റോഡ് വഴി ചിന്നക്കട ഠേംഗ്ഡിജി നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. 

ജില്ലാ പ്രസിഡന്റ് പി.കെ.മുരളീധരന്‍നായര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി.കേശവന്‍നായര്‍, ജില്ലാസെക്രട്ടറി വി.വേണു, ടി.രാജേന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിക്കും. രാത്രി എട്ടിന് സുമംഗലി ഓഡിറ്റോറിയത്തില്‍ സംസ്ഥാനപ്രവര്‍ത്തകസമിതിയോഗം രാഷ്ട്രീയസ്വയംസേവകസംഘം പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 

  നാളെ രാവിലെ 9.30ന് പ്രതിനിധി സമ്മേളനം അഖിലേന്ത്യാ അധ്യക്ഷന്‍ സി.കെ.സജി നാരായണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ അധ്യക്ഷത വഹിക്കും.

 ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാനസെക്രട്ടറി കെ.പി.രാജേന്ദ്രന്‍, യുടിയുസി അഖിലേന്ത്യാ സെക്രട്ടറി എ.എ.അസീസ്, എസ്ടിയു സംസ്ഥാന സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണിക്കുളം, ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ്മാരായ ബി.ശിവജി സുദര്‍ശന്‍,  വി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. 

വൈകിട്ട് 5.45ന് സുവര്‍ണജൂബിലി സമാപനസമ്മേളനം കേന്ദ്രതൊഴില്‍മന്ത്രി സന്തോഷ്‌കുമാര്‍ ഗംഗ്‌വര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഘടനാചര്‍ച്ച.  

എട്ടിന് രാവിലെ 10ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രഭാഷണം നടത്തും. 10.30ന് വനിതാസമ്മേളനം അഖിലേന്ത്യാ സമിതിയംഗം റീത്ത സൈമണ്‍ ഉദ്ഘാടനം ചെയ്യും. 

സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എസ്.ആശാമോള്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ടി.പി.സിന്ധുമോള്‍, കെ.വിജയലക്ഷ്മി എന്നിവര്‍ സംസാരിക്കും. വൈകിട്ട് മൂന്നിന് സമാപനസമ്മേളനം ക്ഷേത്രീയസംഘടനാ സെക്രട്ടറി എസ്.ദുരൈരാജ് ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.