ജപ്പാനീസ് സംവിധായകന്‍ ഇസാഓ തകഹാത അന്തരിച്ചു

Friday 6 April 2018 8:58 am IST
1988ല്‍ പുറത്തിറങ്ങിയ 'ഗ്രേവ് ഓഫ് ഫയര്‍ ഫ്‌ലൈസ്' എന്ന അനിമേഷന്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തകഹാത. 2014ല്‍ ദ ടെയ്ല്‍ ഓഫ് ദി പ്രിന്‍സസ് കഗുയ എന്ന ചിത്രത്തിലൂടെ ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.
"undefined"

ടോക്കിയോ: അനിമേഷന്‍ ചിത്രങ്ങളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ജാപ്പനീസ് സംവിധായകന്‍ ഇസാഓ തകഹാത(82) അന്തരിച്ചു. ടോക്കിയോയിലെ സ്റ്റുഡിയോ ഗിബ്ലി പ്രൊഡക്ഷന്‍ ഹൗസിന്റെ സഹസ്ഥാപകനാണ്.

1988ല്‍ പുറത്തിറങ്ങിയ 'ഗ്രേവ് ഓഫ് ഫയര്‍ ഫ്‌ലൈസ്' എന്ന അനിമേഷന്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തകഹാത. 2014ല്‍ ദ ടെയ്ല്‍ ഓഫ് ദി പ്രിന്‍സസ് കഗുയ എന്ന ചിത്രത്തിലൂടെ ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. കാസ്റ്റില്‍ ഇന്‍ ദ സ്‌കൈ, നൗസിക്ക ഓഫ് ദ വാലി ഓഫ് ദ വിന്‍ഡ് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

പ്രമുഖ സംവിധായകന്‍ ഹായോ മിയസാക്കിയുമായി ചേര്‍ന്ന് 1985ലാണ് തകഹാത സ്റ്റുഡിയോ ഗിബ്ലി ആരംഭിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.