ബ്രിട്ടന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് റഷ്യ

Friday 6 April 2018 9:57 am IST
ബ്രിട്ടന്‍ കെട്ടുകഥകള്‍ സൃഷ്ടിക്കുകയാണ്. തീ കൊണ്ടാണ് നിങ്ങള്‍ കളിക്കുന്നത്. നിങ്ങള്‍ ഖേദിക്കേണ്ടി വരുമെന്നും ബ്രിട്ടന് യുഎന്‍ രക്ഷാ സമിതി യോഗത്തില്‍ റഷ്യന്‍ പ്രതിനിധി വാസിലി നെബെന്‍സിയ മുന്നറിയിപ്പ് നല്‍കി.
"undefined"

മോസ്‌കോ: മുന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെയും മകള്‍ യൂലിയയെയും അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ബ്രിട്ടനെതിരെ മുന്നറിയിപ്പുമായി റഷ്യ.

ബ്രിട്ടന്‍ കെട്ടുകഥകള്‍ സൃഷ്ടിക്കുകയാണ്. തീ കൊണ്ടാണ് നിങ്ങള്‍ കളിക്കുന്നത്. നിങ്ങള്‍ ഖേദിക്കേണ്ടി വരുമെന്നും ബ്രിട്ടന് യുഎന്‍ രക്ഷാ സമിതി യോഗത്തില്‍ റഷ്യന്‍ പ്രതിനിധി വാസിലി നെബെന്‍സിയ മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ച് നാലിനാണ് സ്‌ക്രിപാലിനും യൂലിയയ്ക്കും രാസായുധാക്രമണം ഏറ്റത്. രാസായുധാക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നായിരുന്നു ബ്രിട്ടന്റെ ആരോപണം. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് റഷ്യ ആവര്‍ത്തിച്ചിരുന്നു.

സ്‌ക്രിപാലിനൊപ്പം രാസായുധ ആക്രമണത്തിന് ഇരയായ മകള്‍ യൂലിയ സുഖം പ്രാപിക്കുന്നുവെന്നാണ് പുതിയ വിവരം. അതേസയമം സ്‌ക്രിപാല്‍ ഗുരുതരാവസ്ഥ പൂര്‍ണമായും തരണം ചെയ്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.