ഡ്യൂട്ടിക്കിടെ മദ്യപാനം; വനിത പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Friday 6 April 2018 10:23 am IST
തമിഴ്നാടു ഡിണ്ടിഗല്ലിലാണു സംഭവം. സാമിനാഥപുരം സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥ സൈനബാ നിഷയാണ് വഴിയരികില്‍ ഒതുക്കിയിട്ടിരുന്ന കാറിന്റെ സീറ്റിലിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചത്.
"undefined"

ഡിണ്ടിഗല്‍ : ഡ്യൂട്ടിക്കിടെ യൂണിഫോമില്‍ മദ്യപിച്ച് ലക്കുകെട്ട വനിത പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. മദ്യപിച്ച് ബോധംപോയ വനിത പോലീസ് ഓഫീസറുടെ വീഡിയോ വൈറലായതോടെയാണ് തമിഴ്‌നാട് പോലീസ് നടപടിയുമായി രംഗത്ത് എത്തിയത്.

തമിഴ്നാടു ഡിണ്ടിഗല്ലിലാണു സംഭവം. സാമിനാഥപുരം സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥ സൈനബാ നിഷയാണ് വഴിയരികില്‍ ഒതുക്കിയിട്ടിരുന്ന കാറിന്റെ സീറ്റിലിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചത്.

കൂടെയുള്ള ആരോ പകര്‍ത്തിയ വീഡിയോയാണു വൈറലായത്. അതേസമയം പോലീസുകാരി ഡ്യൂട്ടിയില്‍ ആയിരുന്നില്ല എന്നും ബന്ധു വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞു മടങ്ങി വരുന്ന വഴിയാണു സംഭവം എന്നും വിശദീകരണം വരുന്നുണ്ട്.

എന്നാല്‍ യൂണിഫോമില്‍ മദ്യപിച്ചത് കടുത്ത അച്ചടക്ക ലംഘനമാണ് എന്നാണ് പോലീസിന്റെ നിലപാട്.

സൈനബാ നിഷയുടെ പ്രവര്‍ത്തി പൊലീസ് വകുപ്പിനു തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്ന് ഡിണ്ടിഗല്‍ പൊലീസ് അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.