രാജീവ് കൊച്ചാറിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും

Friday 6 April 2018 10:42 am IST

ന്യൂദല്‍ഹി: ഐസിഐസിഐ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ചന്ദ കൊച്ചാറിന്റെ ഭര്‍തൃസഹോദരന്‍ രാജീവ് കൊച്ചാറിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി രാജീവിനെ ഇന്ന് സിബിഐ കസ്റ്റഡിയില്‍ എടുത്തേക്കും. 

വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച രാജീവ് കൊച്ചാറിനെ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ നിന്ന് സിബിഐ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഉടമ വേണ്‍ഗോപാല്‍ ദൂത് എന്നിവരെയും വിശദമായ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. 

വീഡിയോ‌കോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി 3250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാജീവ് കൊച്ചാറിനെതിരെ സിബിഐ തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2012ലാണ് ഐ‌സി‌ഐ‌സിഐ ബാങ്ക് വീഡിയോകോണിന് വായ്പ അനുവദിച്ചത്. ഇതു സംബന്ധിച്ച രേഖകളില്‍ സിബിഐ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.