മെഡിക്കല്‍ പ്രവേശന ബില്ല് : സര്‍ക്കാരിന്റേത് കള്ളക്കളിയെന്ന് രാജഗോപാല്‍

Friday 6 April 2018 10:57 am IST

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് അനുകൂലമായി ബില്ല് പാസാക്കിയ നടപടി സര്‍ക്കാരിന്റെ കള്ളക്കളിയെന്ന് ഒ.രാജഗോപാല്‍ എം‌എല്‍‌എ. പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് ബില്ല് പാസാക്കിയത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമെന്നും രാജഗോപാല്‍ പറഞ്ഞു. 

വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്വീകരിച്ചുവെന്ന് പറയപ്പെടുന്ന ആദ്യ നിലപാടിനെക്കുറിച്ച് അറിയില്ല. പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് കൊടുത്തതിന് ശേഷം ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.