പ്രതിപക്ഷത്ത് ഭിന്നത; ഇംപീച്ച്‌മെന്റ് നീക്കം കോണ്‍ഗ്രസ് ഉപേക്ഷിച്ചു

Friday 6 April 2018 12:21 pm IST
ഇത് അടഞ്ഞ അധ്യായമാണെന്നും തല്‍ക്കാലം അത്തരമൊരു നീക്കത്തിനില്ലെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

ന്യൂദല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിപക്ഷത്ത് ഭിന്നത. കോണ്‍ഗ്രസ് ഇംപീച്ച്‌മെന്റ് നീക്കം ഉപേക്ഷിച്ചു.  ഇത് അടഞ്ഞ അധ്യായമാണെന്നും തല്‍ക്കാലം അത്തരമൊരു നീക്കത്തിനില്ലെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. 

പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഖാര്‍ഗെ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കിയത്. ആനന്ദ് ശര്‍മ്മ, ഗുലാംനബി ആസാദ്, കപില്‍ സിബല്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പുവച്ചിരുന്നു. ഇതിനായി ഇടതുപാര്‍ട്ടികളുടേതടക്കം അറുപതോളം പ്രതിപക്ഷ എംപിമാരുടെ ഒപ്പുശേഖരിക്കുകയും ചെയ്തിരുന്നു. ഇംപീച്ച്‌മെന്റ് പ്രമേയവുമായി സഹകരിക്കേണ്ടെന്ന് പാര്‍ട്ടി എംപിമാരോട് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്.

എസ്‌പി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്നീ പാര്‍ട്ടികളും ഇംപീച്ച്‌മെന്റിനെ അനുകൂലിക്കേണ്ട എന്ന തീരുമാനത്തിനാലാണുള്ളത്. എസ്‌പി, ബിഎസ്‌പി, എന്‍സിപി, ആര്‍ജെഡി തുടങ്ങിയ കക്ഷികള്‍ നേരത്തെ കോണ്‍ഗ്രസിന്റെ നിര്‍ദേശത്തെ അനുകൂലിച്ചിരുന്നെങ്കിലും അവസാന നിമിഷം നിലപാട് മാറ്റുകയായിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.