തെലങ്കാനയില്‍ ട്രാക്‌ടര്‍ കനാലില്‍ വീണ് 9 കര്‍ഷക തൊഴിലാളികള്‍ മരിച്ചു

Friday 6 April 2018 12:45 pm IST
അലിമിനേതി മാധവ റെഡ്ഢി പദ്ധതി കനാലിലേക്കാണ് ട്രാക്‌ടര്‍ പതിച്ചത്. മുപ്പതോളം തൊളിലാളികളാണ് ട്രാക്‌ടറില്‍ ഉണ്ടായിരുന്നത്.

ഹൈദരാബാദ്: തെലങ്കാനയില്‍ ട്രാക്‌ടര്‍ കനാലില്‍ വീണ് ഒമ്പത് കര്‍ഷക തൊഴിലാളികള്‍ മരിച്ചു. പദ്‌മാതി തണ്ടയില്‍ നിന്ന് പുളിച്ചേര്‍ലയിലേക്ക് പോവുകയായിരുന്നു ഇവര്‍. നളഗൊണ്ട ജില്ലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. 

അലിമിനേതി മാധവ റെഡ്ഢി പദ്ധതി കനാലിലേക്കാണ് ട്രാക്‌ടര്‍ പതിച്ചത്. മുപ്പതോളം തൊളിലാളികളാണ് ട്രാക്‌ടറില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമായതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ടായിരുന്നു വണ്ടി ഓടിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്ന് പോലീസ് അറിയിച്ചു. 

യുവാക്കളാണ് മരിച്ചവരില്‍ ഏറെയും. അപകടത്തില്‍ പരിക്കേറ്റ 15ഓളം പേര്‍ ആശുപത്രിയിലാണ്. രണ്ട് കുട്ടികളടക്കം കാണാതാവര്‍ക്ക് വേണ്ടി കനാലില്‍ തിരച്ചില്‍ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.