എസ്‌സി, എസ്ടി സംവരണം സംരക്ഷിക്കും: അമിത് ഷാ

Friday 6 April 2018 3:40 pm IST
എസ്.സി, എസ്ടി വിഭാഗത്തിനുള്ള സംവരണം ബിജെപി സര്‍ക്കാര്‍ എടുത്ത് കളയില്ല. അത് സംരക്ഷിക്കുകയെന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്തം
"undefined"

മുംബൈ: പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിയമത്തില്‍ ഭേദഗതി വരുത്താനുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ അംഗീകരിക്കില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.

എസ്.സി, എസ്ടി വിഭാഗത്തിനുള്ള സംവരണം ബിജെപി സര്‍ക്കാര്‍ എടുത്ത് കളയില്ല. അത് സംരക്ഷിക്കുകയെന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാപകദിനത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നവരേയും അനുമോദിക്കുന്നു. നിരവധി പേര്‍ പാര്‍ട്ടിക്ക് വേണ്ടി ബലിദാനികളായി. അവര്‍ക്കെല്ലാം ഈ അവസരത്തില്‍ ആദരവ് അര്‍പ്പിക്കുന്നെന്നും അമിത് ഷാ പറഞ്ഞു.

10 അംഗങ്ങളുമായി തുടങ്ങിയ പാര്‍ട്ടിയുടെ വളര്‍ച്ച ഇന്ന് 11 ദശലക്ഷത്തില്‍ എത്തി നില്‍ക്കുന്നു. പാര്‍ലമെന്റില്‍ രണ്ട് അംഗങ്ങളുമായാണ് ബിജെപിയുടെ തുടക്കം. ഇന്നാകട്ടെ പാര്‍ട്ടിയുടെ അംഗങ്ങളാണ് ഭൂരിഭാഗമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.