തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം എ.ആര് നഗറില്‍ ഇന്ന് പ്രശ്നം ഉണ്ടാക്കിയവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് മന്ത്രി ജി.സുധാകരന്. സമരക്കാര്‍ കലാപം ഉണ്ടാക്കുന്നുവെന്നും വിധ്വംസക പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സുധാകരന് പറഞ്ഞു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അലൈന്മെന്റിന്റെ കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. എല്ലാവരും സമവായത്തില്‍ എത്തട്ടെയെന്നും സുധാകരന് പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഔദ്യോഗിക സമരസമിതിയുടെയും അംഗമല്ലാത്ത ആളുകളാണ് ഇന്നത്തെ സംഘര്‍ഷത്തിന് പിന്നില്‍. സമരക്കാരെ പോലീസ് മര്‍ദ്ദിച്ചുവെന്നത് തെറ്റായ ആരോപണമാണെന്നും സുധാകരന് പറഞ്ഞു.
സ്ഥലമെടുപ്പിനെ തുടര്‍ന്ന് മലപ്പുറം എ.ആര് നഗറില്‍ പോലീസും സമരക്കാരും സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: