തിരുവനന്തപുരം: ആറര പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി നില്ക്കുന്ന ജി കെ പിള്ളയെ ജന്മഭൂമി ആദരിക്കും. ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡ് വിതരണത്തോടനുബന്ധിച്ച് ഏപ്രില്‍ 22 ന് കോട്ടയത്ത് നടക്കുന്ന താരനിശയില്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്കാരം നല്‍കും.
1954 ഡിസംബര്‍ 25ന് ‘സ്നേഹസീമ’യിലെ നായിക പത്മിനിയുടെ അപ്പന് ‘പൂപ്പള്ളി തോമസ്’ എന്ന കഥാപാത്രത്തിന് ആദ്യമായി ചമയമിട്ട ജികെ പിള്ള 327 സിനിമകളില്‍ അഭിനയിച്ചു. 10 ടെലിവിഷന്‍ സീരിയലുകളിലും കഥാപാത്രമായി.
വാര്‍ത്താധിഷ്ഠിത പരിപാടികളുടെ അവതരണത്തിന് പുതിയമാനം നല്കിയ ശ്രീകണ്ഠന് നായര്‍ (ഫ്ളവേള്സ് ടി വി) സമകാലിക സംഭവങ്ങളെ മൂന്നു മിനിറ്റില്‍ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന മുന്‍ഷിയുടെ സംവിധായകന്, അനില്‍ ബാനര്‍ജി (ഏഷ്യാനെറ്റ്), മൂടിവെക്കുന്ന വാര്‍ത്തകളും സംഭവങ്ങളും യുക്തിഭദ്രമായി ജനങ്ങളിലെത്തിക്കുന്ന പൊളിച്ചെഴുത്ത് പരിപാടിയുടെ സംവിധായകന് ടി ജി മോഹന്‍ദാസ് (ജനം ടി വി), മൂന്നു പതിറ്റാണ്ടിലേറെയായി വാര്‍ത്താ അവതരണ സജിവമായ ആര് ബാലകൃഷ്ണന് (ജനം ടി വി) എന്നിവരേയും പ്രത്യേക പുരസ്ക്കാരം നല്കി ആദരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: