പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Friday 6 April 2018 5:54 pm IST
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ചൈനീസ് ഹാക്കര്‍മാരായിരിക്കാം ഇതിന് പിന്നിലെന്നാണ് സൂചന
"undefined"

ന്യൂദല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ചൈനീസ് ഹാക്കര്‍മാരായിരിക്കാം ഇതിന് പിന്നിലെന്നാണ് സൂചന. 

വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ ആണ് വാര്‍ത്ത പുറത്തു വിട്ടത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഇപ്പോഴും അപ്രാപ്യമാണ്.  അതിനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. വലിയ തോതിലുള്ള സുരക്ഷാ വീഴ്ച്ചയാണ് ഇക്കാര്യത്തില്‍ സംഭവിച്ചത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

എങ്ങനെയാണ് ഹാക്കിങ് നടന്നത് ആരാണ് ഇതിനു പിന്നില്‍ എന്ന നടപടികളിലേക്ക് നീങ്ങും മുമ്പ് എത്രയും പെട്ടെന്ന് ഹാക്കിങ് നീക്കി വെബ്‌സൈറ്റ് പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്.തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.