പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ശിരസു നമിക്കുന്നു: മോദി

Friday 6 April 2018 6:10 pm IST
ബിജെപിയുടെ സ്ഥാപന ദിവസത്തില്‍ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ശിരസു നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''ശക്തവും മികച്ചതുമായ ഇന്ത്യ സ്വരൂപിക്കാന്‍ സ്വയം പ്രതിജ്ഞാബദ്ധരായ, ബിജെപി രൂപീകരിച്ച് ശക്തമാക്കിയ പ്രവര്‍ത്തകരുടെ ചരിത്രോജ്ജ്വലമായ സേവനത്തിവും ത്യാഗത്തിവും ഏറ്റവും അഭിമാനത്തോടെ സ്മരിക്കുന്നു.
"undefined"

ന്യൂദല്‍ഹി: ബിജെപിയുടെ സ്ഥാപന ദിവസത്തില്‍ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ശിരസു നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''ശക്തവും മികച്ചതുമായ ഇന്ത്യ സ്വരൂപിക്കാന്‍ സ്വയം പ്രതിജ്ഞാബദ്ധരായ, ബിജെപി രൂപീകരിച്ച് ശക്തമാക്കിയ പ്രവര്‍ത്തകരുടെ ചരിത്രോജ്ജ്വലമായ സേവനത്തിവും ത്യാഗത്തിവും ഏറ്റവും അഭിമാനത്തോടെ സ്മരിക്കുന്നു. 

പ്രവര്‍ത്തകരാണെല്ലാം. അവരാണ് പാര്‍ട്ടിയുടെ ആത്മാവും ഹൃദയവും. അവരുടെ വിയര്‍പ്പാണ് പാര്‍ട്ടിയെ ഉന്നതിയിലെത്തിച്ചത്. അവരുടെ പരിശ്രമംകൊണ്ടാണ് രാജ്യമെമ്പാടും ജനങ്ങളെ സേവിക്കാനും അവരുടെ പ്രതീക്ഷകള്‍ സഫലമാക്കാനും കഴിയുന്നത്.

നവഭാരതത്തിന്റെ പാര്‍ട്ടിയാണ് ബിജെപി. സമൂഹത്തില്‍ എല്ലാ വിഭാഗത്തിന്റെയും എല്ലാ പ്രായത്തിലുള്ളവരുടെയും അനുഗ്രഹം രാജ്യമെമ്പാടും നേടാന്‍ നമുക്ക് അവസരം ഉണ്ടായി. ഇന്ത്യയുടെ വൈവിദ്ധ്യത്തില്‍, നമ്മുടെ സാംസ്‌കാരിക പ്രത്യേകതയില്‍, അതിലെല്ലാമുപരി 125 കോടി ജനതയുടെ കരുത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. 

ബിജെപിയില്‍ അര്‍പ്പിക്കുന്ന അചഞ്ചലമായ വിശ്വാസത്തിന് സഹോദരീ സഹോദരന്മാര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഇന്ത്യയുടെ മാറ്റത്തിനുള്ള സ്വയം സമര്‍പ്പണം എന്നും തുടരുകയെന്നത് നമ്മുടെ പ്രതിജ്ഞാബദ്ധതയാണ്.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.