സുപ്രീംകോടതി വിധി: നിസ്സഹായരായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

Friday 6 April 2018 6:33 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെപുറത്താക്കണ സുപ്രീം കോടതിയുടെ വിധിക്കെതിരെ നിസ്സഹായരായി രക്ഷിതാക്കള്‍. കുട്ടികളുടെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ലെന്നും മാനേജ്‌മെന്റ് സഹായിച്ചില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. 

130 കുട്ടികളാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രവേശനം തേടിയത്. കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഇനിയും കുട്ടികളെ പരീക്ഷണ വസ്തുവാക്കാന്‍ തയ്യാറല്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഇനിയും കാത്തിരുന്ന് കുട്ടികളെ ബലിയാടാക്കാനാവില്ല. മാനേജ്‌മെന്റ് ആവശ്യപ്പെട്ട് തുക നല്‍കിയാണ് പ്രവേശനം നേടിയത്. മാനേജ്‌മെന്റ് സഹായിച്ചില്ലെങ്കിലും മറ്റ് പലരും സഹായിച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടികള്‍ യോഗ്യരാണെന്ന് സംസ്ഥാന സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നു. അന്തിമ കോടതിവിധി വിദ്യാര്‍ഥികള്‍ക്ക് എതിരായ അവസ്ഥയില്‍ മറ്റ് കോഴ്‌സുകള്‍ തേടിപ്പോകുമെന്നും അവര്‍ പറഞ്ഞു. 

കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ നിശിതമായി കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു . സംസ്ഥാനത്തിന്റെ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്ത സുപ്രീംകോടതി, രണ്ടു മെഡിക്കല്‍ കോളജിലുമായി പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.