ജന്മദിനത്തില്‍ സഖ്യകക്ഷി നേതാക്കള്‍ ബിജെപിയെ പ്രശംസിക്കുന്നു

Friday 6 April 2018 6:31 pm IST
"undefined"

ന്യൂദല്‍ഹി: ബിജെപി സ്ഥാപന ദിനത്തില്‍ പാര്‍ട്ടിക്ക് ആശംസകളും പാര്‍ട്ടി നേതാക്കള്‍ക്കും ബിജെപി സര്‍ക്കാരിനും ആശംസകള്‍ അര്‍പ്പിച്ച് വിവിധ പാര്‍ട്ടി നേതാക്കള്‍. 38-ാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണിത്. 

"undefined"
രാം വിലാസ് പാസ്വാന്‍ (ലോക്ജനശക്തി, കേന്ദ്രമന്ത്രി) : ലോക്ജനശക്തി പാര്‍ട്ടി ബിജെപിയുടെ ജന്മദിനത്തില്‍ പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ക്ക് ആശംസയറിയിക്കുന്നു. പ്രധാനമന്ത്രിമാരായ വാജ്പേയിയുടെയും നരേന്ദ്ര മോദിയുടെയും ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. രണ്ട് അനുഭവവും മഹത്തരമായി. ഇന്ത്യയെ മാറ്റത്തിലേക്ക് നയിച്ച പങ്കാളിത്തത്തിന് ഈ രണ്ട് പ്രധാനമന്ത്രിമാരോടും രാജ്യം കടപ്പെട്ടിരിക്കുന്നു.

പിന്നാക്ക സമുദായത്തില്‍നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, ദളിതരുടെയും പട്ടികജാതിക്കാരുടെയും പിന്നാക്കക്കാരുടെയും ന്യൂനപക്ഷ വിഭാഗത്തിന്റെയും സ്വപ്നങ്ങളും പ്രതീക്ഷകളും മറ്റാരേയുംകാള്‍ മനസിലാക്കിയ ആളാണ്. അദ്ദേഹത്തിന്റെ അനുതാപവും സൂക്ഷ്മബോധവും അസാധാരണമാണ്. 

പ്രധാനമന്ത്രി മോദിയുടെ ഭരണത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ മറ്റ് ഏതുസര്‍ക്കാരുകള്‍ ചെയ്തതിനേയുംകാള്‍ ദളിതര്‍ക്കുവേണ്ടി ചെയ്തിട്ടുണ്ട്. ദളിത് സമൂഹത്തിന്റെ എല്ലാത്തരം ക്ഷേമത്തിനും വേണ്ടിയുള്ള പ്രവൃത്തികള്‍ ഈ സര്‍ക്കാര്‍ ചെയ്തു. കോണ്‍ഗ്രസ് ദളിതരെ വോട്ടുബാങ്കാക്കി. എന്‍ഡിഎ ദളിതരെ തുല്യ പങ്കാളിയാക്കി.

ഡോ. അംബേദ്കര്‍ അന്ത്യശ്വാസം വെടിഞ്ഞ ന്യൂദല്‍ഹി അലിപൂര്‍ റോഡിലെ 26-ാം വസതി അംബേദ്കര്‍ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി അതിന് ആദ്യ ശിലയിട്ടു. ഈ എപ്രില്‍ 13-ന് സ്മാരകം ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്. മോദി മൂലമാണ് ലണ്ടനില്‍ അംബേദ്കര്‍ സ്മാരകം ഉയരുന്നത്.''

 

"undefined"
ഹര്‍സിമ്രത് കൗര്‍ ബാദല്‍ (ശിരോമണി അകാലിദള്‍, കേന്ദ്ര മന്ത്രി): ''ബിജെപി സ്ഥാപനദിനത്തില്‍ ആശംസകള്‍. പതിറ്റാണ്ടുകളായി അകാലി ദളും ബിജെപിയും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. ബാദല്‍ സാഹബ് ജനതാ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. വാജ്പേയി സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമൊപ്പവും പ്രവര്‍ത്തിക്കുന്നു. 

ബാദല്‍ സാഹബിന് മോദിജിയോട് പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. ബിജെപിക്കുവേണ്ടി 1990 കളില്‍ ചണ്ഡീഗഢില്‍ പ്രവര്‍ത്തിക്കുന്നകാലത്തേ മോദിജിയുമായി അദ്ദേഹം സ്ഥിരം സമ്പര്‍ക്കത്തിലായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ബാദല്‍ സാഹബ് കേന്ദ്രസര്‍ക്കാരിന്റെ ഫെഡറല്‍ സഹകരണം നേരിട്ട് അനുഭവിച്ചറിഞ്ഞിരുന്നു.''

 

 

രാംദാസ് അത്‌വാലെ (റിപ്പബ്ലിക്കന്‍ പാര്‍ട്ടി): ''ബിജെപി സ്ഥാപനദിനത്തില്‍ ആശംസകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഊര്‍ജ്ജസവല നേതൃത്വത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭാരത് രത്ന ഡോ. ബാബാ സാഹേബ് അംബേദ്കറുടെ സ്വപ്നവും ആശയങ്ങളും പ്രാവര്‍ത്തികമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.

"undefined"
മഹാരാഷ്ട്രയിലായാലും ദല്‍ഹിയിലായാലും ബിജെപി സഖ്യകക്ഷികളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ്. ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ 125 കോടി ജനങ്ങള്‍ക്ക് അഴിമതി മുക്തവും വികസനാധിഷ്ഠിതവുമായ ഭരണമാണ് നല്‍കുന്നത്.'' 

"undefined"

 

 

 

 

 

ഉപേന്ദ്ര കുശ്വാഹ (രാഷ്ട്രീയ ലേക് സമതാ പാര്‍ട്ടി, കേന്ദ്ര മന്ത്രി): ''ബിജെപിക്ക് ആശംസകള്‍. ബീഹാറിനെ അഴിമതി-അക്രമ-ദുര്‍ഭരണ മുക്തമാക്കാനാണ് ബിജെപിയോട്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ പോരാട്ടത്തിന് ഫലം കണ്ടു. ബീഹാറും ഇന്ത്യയും മികച്ച ഭാവിയിലേക്ക്

മുന്നേറുന്നു.''

 

 

 

  

"undefined"

 അനന്ത് ഗീഥെ (ശിവസേന, കേന്ദ്രമന്ത്രി): ''സ്ഥാപനദിനാശംസകള്‍. ശിവസേന ബിജെപിയുടെ ഏറ്റവും ആദ്യത്തെ സഖ്യകക്ഷിയാണ്. അവസരം കിട്ടിയപ്പോഴെല്ലാം ഞങ്ങള്‍ സംയുക്തമായി മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ശക്തവും ഭദ്രവുമായ നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിക്ക് അന്തരിച്ച നേതാവ് ബാലാസാഹെബ് താക്കറേയോട് വലിയ ആദരമായിരുന്നു.''

 

 

 

 

 

"undefined"
മെഹ്ബൂബ മുഫ്തി (പിഡിപി, കശ്മീര്‍ മുഖ്യമന്ത്രി): ''സ്ഥാപന ദിനത്തില്‍ ആശംസകള്‍. ജമ്മു കശ്മീര്‍ ജനതയുടെ ഹദയവും മനസും വിശ്വാസവും നേടി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ മേഖലയ്ക്ക് ധാര്‍മ്മിക നേതൃത്വം നല്‍കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു.''

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.