ബിജെപിക്കെതിരെസഖ്യം അപ്രായോഗികം: സിപിഎം

Saturday 7 April 2018 3:02 am IST
"undefined"

കൊല്ലം: രാജ്യത്ത് ബിജെപിക്കെതിരെ രാഷ്ട്രീയ കക്ഷികളുടെ ഏകോപനം അപ്രായോഗികമാണെന്ന് സിപിഎം പിബി അംഗം എസ്. രാമചന്ദ്രന്‍പിള്ള. കൊല്ലത്ത് പ്രസ്‌ക്ലബ് മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുകയാണ് സിപിഎം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസുമായി ഐക്യം ഉണ്ടാക്കില്ല. എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യും. ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. ഇടതുപക്ഷം നിരവധി പ്രശ്‌നങ്ങളെ നേരിടുന്നുണ്ട്. ഇത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.