പ്രിന്‍സിപ്പലിനെതിരെ വീണ്ടും ലഘുലേഖയുമായി എസ്എഫ്‌ഐ

Saturday 7 April 2018 2:53 am IST
"undefined"

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പി.വി.പുഷ്പജയെ വ്യക്തിഹത്യ ചെയ്യുന്ന ലഘുലേഖയുമായി വീണ്ടും എസ്എഫ്‌ഐ. ലാല്‍സലാം സഖാക്കളെ എന്ന തലക്കെട്ടില്‍, ലേഡി പ്രിന്‍സിപ്പലിന്റെ  ഗ്രാമവാസികള്‍ എന്ന പേരില്‍ പ്രിന്‍സിപ്പലിന്റെ വീട് സ്ഥിതി ചെയ്യുന്ന പിലിക്കോട് പഞ്ചായത്തിലെ കൊടക്കാട് പൊള്ളപ്പൊയില്‍ മേഖലയിലാണ് വ്യാപകമായി ഇത് പ്രചരിക്കുന്നത്. 

'നിങ്ങള്‍ എസ്എഫ്‌ഐക്കാര്‍ക്ക് വിവരമുണ്ടോ...? പൊള്ളപ്പൊയിലിലെ ഒരു പീറപ്പെണ്ണിന് സംസ്ഥാന തലത്തില്‍ പ്രശസ്തി ഉണ്ടാക്കി കൊടുത്ത നിങ്ങളുടെ വിവരദോഷത്തിന് ആയിരം നമസ്‌കാരം എന്നാരംഭിക്കുന്ന ലഘുലേഖയില്‍, വീട്ടില്‍ ഒരു ഉണ്ണാക്കന്‍ ഭര്‍ത്താവുണ്ടായതിനാല്‍ അവിടെയും രാജാവ് പെണ്ണുമ്പിള്ള തന്നെ... റിട്ട: അധ്യാപകനായിരുന്ന തന്തപ്പടിക്ക് പണ്ട് (പിതാവ്) കള്ള് ഷാപ്പില്‍ പോയി കുപ്പിയില്‍ കള്ള് വാങ്ങിക്കൊടുത്തിരുന്ന കൊച്ചു പെണ്ണാണ് ഇന്ന് പ്രിന്‍സിപ്പാളായി മാറിയത്. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ നിന്ന് ഇപ്പോഴാണ് പെണ്ണുമ്പിള്ള മരിച്ചതെങ്കില്‍ കൊടക്കാട്ടെ ജനങ്ങളുടെ മനസ്സില്‍ നിന്നും പണ്ടേ മരിച്ചു' എന്നും പറയുന്നു. 

വി.എം.സുധീരന്റെയും രമേശ് ചെന്നിത്തലയുടെയുമൊക്കെ ഫോണ്‍ വിളി കേട്ട്, പ്രിന്‍സിപ്പാള്‍  ഒരുപാട് രോമാഞ്ചം കൊണ്ടിട്ടുണ്ടാകുമെന്നറിയാമെന്നും ലഘുലേഘ വിശദീകരിക്കുന്നു.

 പ്രിന്‍സിപ്പലിനെ  എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അപമാനിച്ച സംഭവത്തെ മുഖ്യമന്ത്രി നിയമസഭയില്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് വിഷയത്തെ ന്യായീകരിച്ച് പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ വീണ്ടും ലഘുലേഖയിറക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.