എക്‌സൈസ് കെട്ടിട മതിലുകളില്‍ ലഹരി വിരുദ്ധ ചിത്രങ്ങള്‍

Saturday 7 April 2018 2:00 am IST

 

ആലപ്പുഴ: ജില്ലയിലെ എക്‌സൈസ് കോംപ്‌ളക്‌സിന്റെ മതിലുകളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ ചിത്രങ്ങള്‍ ആലേഖനം ചെയ്തുതുടങ്ങി. ലഹരി വര്‍ജ്ജന മിഷന്‍- 'വിമുക്തി' മിഷന്റെ പ്രചരാണര്‍ത്ഥം എറണാകുളം സൗത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഇമേജ് ക്രിയേറ്റീവ് എഡ്യൂക്കേഷനു' മായി  ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.   

 എക്‌സൈസ് കമ്മീഷണര്‍  ഋഷിരാജ് സിങ്ങ്,  ജോ. എക്‌സൈസ് കമ്മീഷണര്‍ മുഹമ്മദ് സിയാദ്, എന്നിവരോടൊപ്പം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.കെ നാരായണന്‍ കുട്ടി, അസി. എക്‌സൈസ് കമ്മീഷണര്‍(എന്‍ഫോ) ജി.രാധാക്യഷ്ണപിളള എന്നിവര്‍ എക്‌സൈസ് കോംപ്‌ളക്‌സിന്റെ മതിലുകളില്‍ പതിച്ച ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ഗ്രാഫിക് ഡിസൈന്‍ ജോലികള്‍ വിലയിരുത്തി.  

'ഇമേജ് ക്രിയേറ്റീവ് എഡ്യൂക്കേഷന്‍' എറണാകുളം സൗത്ത് കോ-ഓഡിനേറ്റര്‍ നൗഫല്‍ പൈങ്ങാമഠം അധ്യാപകരായ റോഷന്‍ പി മോഹന്‍, അജയന്‍ കെ ഭാസ്‌കര്‍, ജൂലി ജോസഫ് എന്നിവര്‍ അടക്കം 20 വിദ്യാര്‍ത്ഥികള്‍ ചിത്രരചനയില്‍  പങ്കാളികളായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.