കൊച്ചി: കോവളത്ത് കാണാതായ ലാത്വിയ സ്വദേശിനി ലിഗ സ്ക്രോമാന് കടലില്‍ ചാടിയതാവാമെന്ന് പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ലിഗ(34)യെ കണ്ടെത്താന്‍ സഹോദരി ലില്സെ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാരത്തിനും ആയുര്‍വേദ ചികിത്സയ്ക്കുമായി ഇന്ത്യയിലേക്ക് ലില്സെക്കൊപ്പം വന്ന ലിഗയെ മാര്‍ച്ച് 14 നാണ് കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: