ചെങ്ങന്നൂര്‍: ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരാണ് ബിജെപി യുടെ സമ്പത്തെന്നു അഡ്വ. പി.എസ്. ശ്രീധരന് പിള്ള. ആ പ്രവര്‍ത്തക സമ്പത്താണ് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപിയെ വളര്‍ത്തിയത്. ബിജെപി ചെങ്ങന്നൂര്‍ മണ്ഡലം 47-ാം നമ്പര്‍ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പാര്‍ട്ടിയുടെ സ്ഥാപകദിനാഘോഷത്തില്‍ പതാക ഉയര്‍ത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു.
1980ലെ പാര്‍ട്ടിയുടെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കടക്കാന് ഭാഗ്യം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ട്. അന്ന് ആ സമ്മേളനത്തില്‍ പങ്കെടുത്ത ജസ്റ്റിസ് മുഹമ്മദലി കരിം ചാഗ്ല പറഞ്ഞു അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസില്‍ നിന്ന് ഭാരതത്തെ രക്ഷിക്കാന്‍ ഇനി ഏക പോംവഴി ബിജെപിയാണെന്ന്. അത് യാഥാര്‍ഥ്യമായ നിമിഷങ്ങള്‍ക്കാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്.കേരളത്തിലും മാറ്റമുണ്ടാകുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.ചെങ്ങന്നൂര്‍ മണ്ഡലത്തിലെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തിയും മധുരം വിതരണം ചെയ്തും സ്ഥാപക ദിനം ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: