ചേര്‍ത്തല: ടാങ്കര്‍ ലോറികളില്‍ സുരക്ഷാപരിശോധന നടത്തി. ജില്ലാതല ക്രൈസിസ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ലോറികള്‍ പരിശോധിച്ചത്. രാസവസ്തുക്കള്‍ മൂലമുള്ള അപകടങ്ങള്‍ തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. ഇതിന്റെ ഭാഗമായി ലോറി ജീവനക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി. 40 ഓളം വാഹനങ്ങള്‍ പരിശോധിച്ചു. ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് ഇന്‍സ്പെക്ടര്‍ പി. ജിജു, മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ സുനില്‍ബാബു, ഫയര്സ്റ്റേഷന് ഓഫീസര്‍ കെ.പി. സതീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: