ജല ആംബുലന്‍സ് ഉദ്ഘാടനം ഒന്‍പതിന്

Saturday 7 April 2018 2:00 am IST

 

പൂച്ചാക്കല്‍:  ജലഗതാഗത വകുപ്പിന്റെ ജല ആംബുലന്‍സിന്റെ ഉദ്ഘാടനം ഒന്‍പതിനു 11.30നു പാണാവള്ളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പാണാവള്ളിയില്‍ ജലഗതാഗത വകുപ്പിന്റെ പുതിയ ബോട്ട് സ്റ്റേഷന്‍ കെട്ടിട ഉദ്ഘാടനത്തിനു മുഖ്യമന്ത്രി എത്തുന്നുണ്ട്. അതോടൊപ്പം ജല ആംബുലന്‍സിന്റെയും ഉദ്ഘാടനം നടത്തും. പാണാവള്ളി ബോട്ട് സ്റ്റേഷന്‍ പരിധിയില്‍ പെരുമ്പളം ദ്വീപിനായി അനുവദിച്ച ജല ആംബുലന്‍സാണ് ഉദ്ഘാടനം ചെയ്യുക. ജില്ലയില്‍ മൂന്നും എറണാകുളം, കൊല്ലം ജില്ലകളിലായി ഓരോന്നുമായി ആകെ അഞ്ച് ജല ആംബുലന്‍സുകള്‍ അനുവദിക്കുന്നതിനാണു പദ്ധതിയുള്ളത്. എന്നാല്‍ അതില്‍ ഒന്നു മാത്രമെ നിര്‍മാണവും റജിസ്‌ട്രേഷനും പൂര്‍ത്തിയായിട്ടുള്ളു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.