കേരളം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി മാറുന്നു: മുഖ്യമന്ത്രി

Saturday 7 April 2018 2:08 am IST
"undefined"

തിരുവനന്തപുരം: കേരളം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് ആയി  മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐഎഎംഎഐയും സംയുക്തമായി സംഘടിപ്പിച്ച ഹഡില്‍ കേരളയുടെ  ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

വിനോദ സഞ്ചാരത്തിനെന്ന പോലെ കേരളം സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിനും പേരു കേട്ടതായി മാറി. രാജ്യത്താദ്യമായി സ്റ്റാര്‍ട്ടപ്പ് നയം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ മാത്രം 1000 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളം രണ്ടാം വീടാണെന്ന്  ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ഷാര്‍ജ സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഷേഖ്ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖസിമി പറഞ്ഞു. യുഎഇയും ഇന്ത്യയും തമ്മിലുള്ള സഹകരണം  ഐടി മേഖലയിലേക്കും വ്യാപിപ്പിക്കണം.   ഷാര്‍ജയില്‍ ഒരു കേരള സ്റ്റാര്‍ട്ടപ്പ്, കേരളത്തില്‍ ഒരു ഷാര്‍ജ സ്റ്റാര്‍ട്ടപ്പ് എന്നതാണ് തങ്ങളുടെ സ്വപ്‌നമെന്നും  അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, സംസ്ഥാന ഐടി സെക്രട്ടറി എം.ശിവശങ്കര്‍, നാസ്‌കോം സിഇഒ ശ്രീകാന്ത് സിന്‍ഹ, സിസ്‌കോ എംഡി ഹരീഷ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.