ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം പൂശല്‍

Saturday 7 April 2018 2:13 am IST

ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ തൂണുകള്‍ സ്വര്‍ണ്ണം പൂശുന്നു എന്ന വാര്‍ത്തയാണ് ഈ കുറിപ്പിന് ആധാരം. ക്ഷേത്രത്തിലെ 72 തൂണുകള്‍ക്ക് സ്വര്‍ണ്ണം പൂശാനാണ് തീരുമാനം. ഭാവിയില്‍ ഏത് ഗസ്‌നിക്കും ഗോറിക്കും ആക്രമിച്ച് കൊള്ളയടിക്കാനായിട്ടാവുമോ? എത്ര അനുഭവിച്ചാലും മനസ്സിലാകാത്ത ഒരു വര്‍ഗം ഭൂമിയിലുണ്ടെങ്കില്‍, അത് ഹിന്ദുക്കള്‍ മാത്രമാണ്.

അതേപോലെ, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എ,ബി,സി,ഡി കള്ളികളിലായി അമൂല്യങ്ങളായ രത്‌നങ്ങളും സ്വര്‍ണ്ണവുമെല്ലാം കുത്തിനിറച്ച് വച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഹിന്ദുസംസ്‌കാരം നിലനിര്‍ത്താനുള്ള പദ്ധതിയെക്കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കാന്‍ ആരും കൂട്ടാക്കുന്നില്ല.കുറച്ചുകാലം കഴിയുന്നതോടുകൂടി കേരളത്തിലെഹിന്ദുക്കള്‍ ന്യൂനപക്ഷമായിത്തീരും. ജനാധിപത്യ രീതി അനുസരിച്ച് ഭരണം കയ്യാളുന്ന മറ്റ് പ്രബല സമുദായങ്ങളായിരിക്കും ഈ സ്വത്തെല്ലാം എന്തുചെയ്യണമെന്ന് ഭാവിയില്‍ നിശ്ചയിക്കുക.

കശ്മീരിലെ അവസ്ഥ ഇവിടെ ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ സ്വത്തെല്ലാം ചെന്നുചേരുന്നത് ഇസ്ലാമിക ഭീകരന്മാരുടെ കൈകളില്‍ ആയിരിക്കും. ഈ ധനം തന്നെയായിരിക്കും ന്യൂനപക്ഷമായിത്തീര്‍ന്ന ഹിന്ദുക്കളെ തുടച്ചുമാറ്റാനുള്ള ഭീകരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കപ്പെടുത്തുക. അന്ന് ഉറക്കെ നിലവിളിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരിക്കും ഇവിടത്തെ ഹിന്ദുക്കള്‍.

രഘുമോഹന കുമാര്‍,

എളമക്കര, എറണാകുളം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.