ജില്ലയിലെങ്ങും ബിജെപിയുടെ ജന്മദിനം ആഘോഷം

Saturday 7 April 2018 2:00 am IST
ബിജെപിയുടെ 39-ാം ജന്മദിനം കോട്ടയം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ഗാന്ധിസ്‌ക്വറില്‍ നടന്ന ജന്മദിന സമ്മേളനം ജില്ലാ പ്രസിഡന്റ് എന്‍.ഹരി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.

 

കോട്ടയം: ബിജെപിയുടെ 39-ാം ജന്മദിനം കോട്ടയം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ഗാന്ധിസ്‌ക്വറില്‍ നടന്ന ജന്മദിന സമ്മേളനം ജില്ലാ പ്രസിഡന്റ് എന്‍.ഹരി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം  പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം എം.എസ്.കരുണാകരന്‍, ജില്ലാ സെക്രട്ടറിമാരായ സി.എന്‍.സുഭാഷ്, എം.വി.ഉണ്ണികൃഷ്ണന്‍, റീബാവര്‍ക്കി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ലാല്‍ കൃഷ്ണ, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ റാവുത്തര്‍, നിയോജക മണ്ഡലം ഭാരവാഹികളായ പ്രവീണ്‍ ദിവാകരന്‍, രാജേഷ് ചെറിയമഠം, ജോമോന്‍.കെ.ജെ,  കുസുമാലയം ബാലകൃഷ്ണന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, രാജേഷ് കൈലാസം, നന്ദകുമാര്‍. എന്‍.കെ, റ്റി.റ്റി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ഏറ്റുമാനൂര്‍: ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കാര്യാലയത്തില്‍ ബിജെപി സ്ഥാപകദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡന്റ് കെ ജി ജയചന്ദ്രന്‍ പതാക ഉയര്‍ത്തി. ജന.സെക്രട്ടറി അനീഷ് വി.നാഥ്, ട്രഷറര്‍ ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍, ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സുരേഷ് നായര്‍, ജന.സെക്രട്ടറി മഹേഷ് രാഘവന്‍, കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ ഗണേഷ് ഏറ്റുമാനൂര്‍, മഹിളാമോര്‍ച്ച മണ്ഡലം സെക്രട്ടറി രമാദേവി എന്നിവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂരിലെ ബിജെപി മുതിര്‍ന്ന നേതാവ് ഗണപതി ആചാരിയെ കെ.ജി. ജയചന്ദ്രന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

വാഴപ്പള്ളി: ബിജെപി സ്ഥാപകദിനം ആഘോഷിച്ചു. പഞ്ചായത്തിലെ വിവിധസ്ഥലങ്ങളില്‍ പതാകഉയര്‍ത്തി. വടക്കേക്കരയിലെ പരിപാടികള്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്‍. മഞ്ജീഷ് ഉദ്ഘാടനം ചെയ്തു. ബിജെപി വാഴപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്പ്രദീപ് കുന്നക്കാട്, മനോജ്‌വടക്കേക്കര, ശ്രീലാല്‍ ഭരതന്‍, കൃഷ്ണന്‍കുട്ടി, ശ്രീനിവാസ്, സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.