മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ പാലക്കാട് ഷോറും മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും

Saturday 7 April 2018 2:30 am IST
"undefined"

പാലക്കാട്: മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ 60-ാമത് ഷോറൂം പാലക്കാട്ട്  11 ന് രാവിലെ 10 ന് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും.  വിഷുവിന് മുന്‍പേ 4 ഷോറൂമുകള്‍കൂടി തുറക്കുന്നതോടെ അഞ്ച്  ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ഷോറൂമുകളാണ് പാലക്കാടിന് മൈജി സമ്മാനിക്കുന്നത്. 11 ന് തന്നെ നടി മിയാ ജോര്‍ജ് പാലക്കാട് ബൈപ്പാസ് റോഡ് ഷോറൂം വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. പട്ടാമ്പിയിലെ ഷോറൂം മിയാ ജോര്‍ജ് ഇന്ന് ജനങ്ങള്‍ക്ക് സമര്‍പ്പിക്കും.

 ടിബി റോഡ്, ബൈപ്പാസ് റോഡ് ഷോറൂമുകളുടെ ഉദ്ഘാടന ദിവസത്തില്‍ സന്നിഹിതരാവുന്ന 100 പേര്‍ക്ക് 4ജി സ്മാര്‍ട്ട് ഫോണുകള്‍ സൗജന്യമായി സ്വന്തമാക്കാനുള്ള അവസരവും കൂടാതെ പ്രത്യേക ഗെയിം കളിക്കുന്നതിലൂടെ 100 ശതമാനംവരെ ഡിസ്‌കൗണ്ട് നേടുവാനുള്ള അവസരവും ലഭിക്കുന്നതാണ്.

എക്‌സിക്യൂട്ടീവ് നേരിട്ട് വീട്ടിലെത്തി ഗാഡ്ജറ്റ് കൈപ്പറ്റി സര്‍വ്വീസിംഗിനുശേഷം വീട്ടില്‍ തിരിച്ചെത്തിക്കുന്ന സംവിധാനമാണ് മൈജി കെയര്‍ പിക്ക് ആന്‍ഡ് ഡ്രോപ്പ്. മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്, ക്യാമറ എന്നിവക്കാണ് ഇതിലൂടെ സര്‍വീസിംഗ് ലഭിക്കുന്നത്. ഇതില്‍ ഡാറ്റകള്‍ക്ക് സമ്പൂര്‍ണ പരിരക്ഷ ഉറപ്പുവരുത്തുന്നു. ഉപഭോക്താക്കള്‍ 9072777888 എന്ന നമ്പറിലേക്ക് മിസ്‌കോള്‍ ചെയ്താല്‍ അവരെ ഉടന്‍ തിരിച്ചുവിളിച്ച് എക്‌സിക്യൂട്ടീവ് വീട്ടിലെത്തുന്നതാണ്.

61 ഷോറൂമുകളാണ് മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിനുള്ളത്. 2019 ഓടുകൂടി കേരളത്തിലുടനീളം 100 ഷോറൂമുകളും 700 കോടി രൂപയുടെ വിറ്റുവരവുമാണ് ലക്ഷ്യമിടുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഇന്ത്യക്ക് പുറത്ത് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലും ശൃംഖല വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്‌മെന്റ്.

പത്രസമ്മേളനത്തില്‍ മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനീഷ് സി.ആര്‍, ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ നദീര്‍ സി.കെ.വി, മാര്‍ക്കറ്റിംഗ് എജിഎം ഫിറോസ് കെ.കെ, സോണല്‍ മാനേജര്‍ ജേക്കബ് ജോബിന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.