ദമ്പതികളുടെ തിരോധാനം: സിബിഐ അന്വേഷിക്കണം

Saturday 7 April 2018 2:00 am IST
താഴത്തങ്ങാടിയില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ ഹാഷിം-ഹബീബ ദമ്പതികളുടെ തിരോധാനത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

 

കോട്ടയം: താഴത്തങ്ങാടിയില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ ഹാഷിം-ഹബീബ ദമ്പതികളുടെ തിരോധാനത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. 

ദമ്പതികളുടെ കാണാതായിട്ട് ഒരുവര്‍ഷം തികഞ്ഞ ഇന്നലെ കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും യാതൊരു തെളിവുകളും ലഭിക്കാത്ത സാഹചര്യത്തില്‍ സിബിഐ തന്നെ ഇക്കാര്യത്തില്‍ അന്വേഷണം ഏറ്റെടുക്കണം.  സമാനമായ സംഭവം കൊല്ലാട്ടും സംഭവിച്ചു. അവിടെയും വൃദ്ധദമ്പതികളെ കാണാതായിട്ടുണ്ട്. അന്വേഷണം ഒരിടത്തും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ്.അന്‍സാരി അദ്ധ്യക്ഷനായി. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ .പി.ആര്‍.സോന, ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നന്താനം, ഡിസിസി സെക്രട്ടറി എംപി സന്തോഷ് കുമാര്‍, ടി.സി.റോയി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എസ്.ഗോപകുമാര്‍, ടി.എന്‍.ഹരികുമാര്‍, പി.എ.ഷിഹാബുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.