ബിഎംഎസ് സമ്മേളനത്തിന് തുടക്കമായി; തൊഴിലാളികളുടെ കരുത്ത് വിളിച്ചറിയിച്ച് മഹാപ്രകടനം

Friday 6 April 2018 10:12 pm IST
"undefined"

കൊല്ലം: ബിഎംഎസിന്റെ കരുത്തും വളര്‍ച്ചയും വരച്ചുകാട്ടി  കാട്ടി കൊല്ലം നഗരത്തില്‍ മഹാപ്രകടനം. ജില്ലയില്‍ നിന്നുള്ള കാല്‍ലക്ഷം തൊഴിലാളികള്‍, ചിട്ടയായി അണിചേര്‍ന്നപ്പോള്‍ കൊല്ലം മറ്റൊരു മഹാസംഗമത്തിന് സാക്ഷിയായി. കിലോമീറ്ററുകള്‍ നീണ്ട പ്രകടന നിര നഗരത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ കടന്നു പോയപ്പോള്‍ തൊഴിലാളി സമൂഹത്തിന്റെ വേറിട്ട മുഖം പ്രകടമാവുകയായിരുന്നു. ഒരു പോയിന്റ് കടക്കാന്‍ ഒരുമണിക്കൂറിലധികം സമയമെടുത്തു. 

ആശ്രാമം മൈതാനിയില്‍ നിന്ന് വൈകിട്ട് നാലരയോടെ റാലി ആരംഭിച്ചു. നിശ്ചല ദൃശ്യങ്ങളുടേയും വാദ്യമേളങ്ങളുടെയും അകമ്പടി, ദേശഭക്തിഗാനങ്ങളുടെയും ദേശീയത നിറഞ്ഞ മുദ്രാവാക്യങ്ങളുടേയും  അലയൊലി....ബിഎംഎസിന്റെ 18-ാമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പ്രകടനമാണ് നഗരത്തിന് പുതുക്കാഴ്ച സമ്മാനിച്ചത്. കേരളത്തിലെ ബിഎംഎസ് പ്രവര്‍ത്തനത്തിന്റെ സുവര്‍ണ ജൂബിലി സ്മൃതികളുണര്‍ത്തി 50 കതിനകള്‍ ഉയര്‍ന്നതോടെയാണ് പ്രകടനം ആരംഭിച്ചത്. ചിന്നക്കട, മെയിന്റോഡ് , ആശുപത്രി റോഡ്, താലൂക്ക് കച്ചേരി ജങ്ഷന്‍ വഴി ചിന്നക്കട ഠേംഗ്ഡ്ജി നഗറില്‍ സമാപിച്ചു. 

പ്രകടനത്തിന് സംസ്ഥാന ഭാരവാഹികളായ കെ.കെ. വിജയകുമാര്‍, എം.പി. രാജീവന്‍, വി.രാധാകൃഷ്ണന്‍, കെ.ഗംഗാധരന്‍, കെ.ബാലകൃഷ്ണന്‍, പി.ശശിധരന്‍, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, രഘുരാജ്, ജി.കെ. അജി, അഡ്വ. ആശാമോള്‍, അഡ്വ. ടി.പി. സിന്ധുമോള്‍, സി.വി. രാജേഷ്, ബി.ശിവവജി സുദര്‍ശന്‍, ജില്ലാ നേതാക്കളായ പി.കെ. മുരളീധരന്‍ നായര്‍, വി.വേണു, ടി.രാജേന്ദ്രന്‍പിള്ള, ടി.ആര്‍. രമണന്‍, പരിമണം ശശി, ടി.എന്‍. രമേശ്, പി.എന്‍. പ്രദീപ്, ഏരൂര്‍ മോഹനന്‍, കല്ലട ഷണ്‍മുഖന്‍, തങ്കരാജ്, ലിസി, നസിയ, അജയന്‍, പ്രസന്നന്‍, എസ്.സുന്ദരന്‍, കെ.ജി. അനില്‍കുമാര്‍, ആര്‍.രാധാകൃഷ്ണന്‍, അനില്‍കുമാര്‍, ഓമനക്കുട്ടന്‍, ജെ.അനില്‍കുമാര്‍, ജയപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.