പ്രളയം വരുമ്പോള്‍ മൃഗങ്ങള്‍ ഒന്നിച്ച് മരമേറും: അമിത് ഷാ

Friday 6 April 2018 10:15 pm IST
"undefined"

മുംബൈ: ബിജെപിക്കെതിരെ സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ. പ്രളയമുണ്ടാകുമ്പോള്‍ പാമ്പുകളും കീരികളും പൂച്ചകളും പുലികളും സിംഹങ്ങളും ഭയന്ന് വലിയ മരങ്ങളില്‍ കയറാറുണ്ടെന്നാണ് ഇതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത്. ബിജെപിയുടെ 38-ാം സ്ഥാപക ദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കൂറ്റന്‍ സമ്മേളനത്തില്‍ പ്രസംഗിക്കവെയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം.

മോദി തരംഗം ഭയന്ന് വ്യത്യസ്ത ആദര്‍ശങ്ങളുള്ള  പാര്‍ട്ടികള്‍  ഒന്നിക്കുകയാണ്. മോദിയുടെ ജനപ്രിയത കുറഞ്ഞെന്ന് പ്രചരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി വോട്ട് ചോദിക്കുന്നത്.

മോദിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ബിജെപി സംവരണം നീക്കുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ബിജെപി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെയും അദ്ദേഹം ആഞ്ഞടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.