രാജ്യക്ഷേമമെന്നാല്‍ തൊഴിലാളി ക്ഷേമം: ബിഎംഎസ്

Saturday 7 April 2018 2:21 am IST

കൊല്ലം: രാജ്യക്ഷേമമെന്നാല്‍ തൊഴിലാളി ക്ഷേമമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍. ബിഎംഎസ് 18-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കൊല്ലത്തെ കശുവണ്ടി വ്യവസായത്തിന്റെ തകര്‍ച്ചയ്ക്ക് കേരളം മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ തുല്യ ഉത്തരവാദികളാണെന്നും കശുവണ്ടി വ്യവസായ വികസനത്തിന് വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും അഴിമതിയില്‍പ്പെട്ട് അന്വേഷണം നേരിടുന്നത് ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കേരളത്തിന്റെ വ്യവസായ വികസനത്തിന് തടസം തൊഴിലാളികളാണെന്ന് പറഞ്ഞ് ചുമട്ടുതൊഴിലാളിക്കെതിരെ നിയമം കൊണ്ടുവന്ന ഇടതു സര്‍ക്കാരിനെ തൊഴിലാളികള്‍ തള്ളിപ്പറയണമെന്ന് യോഗത്തില്‍ സംസാരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ പറഞ്ഞു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.കെ.മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 

ബിഎംഎസ് അഖിലേന്ത്യാ നേതാക്കന്മാരായ എന്‍.എം. സുകുമാരന്‍, എസ്. ദുരൈരാജ്, ജയന്തിലാല്‍, സംസ്ഥാന നേതാക്കളായ കെ.ഗംഗാധരന്‍, വി.രാധാകൃഷ്ണന്‍, ബി.ശിവജിസുദര്‍ശന്‍, സി.ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, അഡ്വ. എസ്.ആശാമോള്‍, അഡ്വ. ടി.പി. സിന്ധു മോള്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി.കേശവന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ ടി.രാജേന്ദ്രന്‍പിള്ള, ബിഎംഎസ് ജില്ലാ സെക്രട്ടറി വി. വേണു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.