ഇന്ത്യന്‍ വനിതകള്‍ മലേഷ്യയെ തകര്‍ത്തു

Saturday 7 April 2018 3:35 am IST
"undefined"

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് ഉശിരന്‍ വിജയം. ആദ്യ മത്സരത്തില്‍ വെയ്ല്‍സിനോട് തകര്‍ന്ന ഇന്ത്യ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മലേഷ്യയെ തകര്‍ത്തുവിട്ടു.

ആറാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. പക്ഷെ അരമണിക്കൂറിനുള്ളില്‍ മലേഷ്യ ഗോള്‍ മടക്കി. തുടര്‍ന്ന് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യ മൂ്ന്ന് ഗോള്‍ കൂടി അടിച്ചുകയറ്റി വിജയം സ്വന്തമാക്കി.

പെനാല്‍റ്റി കോര്‍ണര്‍ സ്‌പെഷ്യലിസ്റ്റ് ഗുര്‍ജിത്ത് കൗര്‍ രണ്ട് ഗോള്‍ നേടി. ക്യാപ്റ്റന്‍ റാണിയും ലാല്‍റെംസിയാനിയും ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തു. റാഷിദ് നൗറെയ്‌നിയാണ് മലേഷ്യയുടെ ഏക ഗോള്‍ നേടിയത്്.

ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് സെമി സാധ്യത നിലനിര്‍ത്താനാകും.ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഇന്ന് പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ നേരിടും 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.