ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം മൂന്നായി. ഭാരോദ്വഹനത്തില്‍ സതീഷ്കുമാര്‍ ശിംവലിംഗമാണ് ഇന്ന് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്റെ നേട്ടം. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി.
മൂന്ന് സ്വര്‍ണത്തിനു പുറമേ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: