തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിന് മുകളില്‍ കയറി സ്ത്രീയുടെ ആത്മഹത്യാ ഭീഷണി. കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലെത്തി ആത്മഹത്യ ഭീഷണിയുമായെത്തിയത്. പോലീസും ഫയര്‍ഫോഴ്സും എത്തി ബലം പ്രയോഗിച്ചാണ് ഒടുവില്‍ സ്ത്രീയെ താഴെയിറക്കിയത്. അതിരാവിലെയാണ് ഇവര്‍ മരത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കിയത്.
കണ്ണൂരില്‍ തന്റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഭീഷണി മുഴക്കിയത്. 2014 ല്‍ പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയെന്നാണ് കേസ്.
പോലീസെത്തി ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: