കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Saturday 7 April 2018 10:24 am IST
പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോട്ടയം പേരൂര്‍ പൂവത്തുമ്മൂടിനു സമീപം വാടകയ്ക്കു താമസിക്കുന്ന മേരി (67)യെയാണ് ഭര്‍ത്താവ് മാത്യു ദേവസ്യ (70) എന്ന പാപ്പച്ചന്‍ കൊലപ്പെടുത്തിയത്
"undefined"

കോട്ടയം: പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോട്ടയം പേരൂര്‍ പൂവത്തുമ്മൂടിനു സമീപം വാടകയ്ക്കു താമസിക്കുന്ന മേരി (67)യെയാണ് ഭര്‍ത്താവ് മാത്യു ദേവസ്യ (70) എന്ന പാപ്പച്ചന്‍ കൊലപ്പെടുത്തിയത്. 

ആക്രമണത്തില്‍ കൊച്ചുമകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇടുക്കി സ്വദേശികളായ ഇവര്‍ മകള്‍ക്കും, ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണ് പേരൂരില്‍ താമസിച്ചിരുന്നത്.മാത്യുവിനെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാത്യുവിന് മാനസീകാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.