ദേശീയപാത വികസനം: മലപ്പുറത്ത് ഇന്നും സംഘര്‍ഷം

Saturday 7 April 2018 11:01 am IST

മലപ്പുറം: ചേളാരിയില്‍ ദേശീയപാത സര്‍വേക്കിടെ സംഘര്‍ഷം. മലപ്പുറം വെളിമുക്കിലായിരുന്നു സംഘര്‍ഷം. സര്‍വേ നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു. എ.ആര്‍ നഗര്‍ വലിയ പറമ്പില്‍ നിന്ന് ചേളാരി ഭാഗത്തേയ്ക്കുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുക്കയാണ്. കനത്ത പോലീസ് സുരക്ഷയിലാണ് സര്‍വേ. 

ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിലൂടെ 32 വീടുകള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. വീടിനുള്ളില്‍ കയറി കല്ലിടാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍  വീടിനുള്ളില്‍ കയറി കല്ലിടില്ലെന്ന് ഡപ്യൂട്ടി കളക്ടര്‍ വ്യക്തമാക്കി.  നാലു യൂണിറ്റുകളായാണ് സര്‍വേയെന്നും കളക്ടര്‍ അറിയിച്ചു. 

വെള്ളിയാഴ്ചയും മലപ്പുറം എആര്‍ നഗറില്‍ വലിയപറമ്പ്, അരീതോട് ഭാഗങ്ങളില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.