ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിനും വീഡിയോകോണ്‍ മേധാവിക്കും രാജ്യം വിടുന്നതിന് വിലക്ക്

Saturday 7 April 2018 11:05 am IST
ഐസിഐസിഐ ബാങ്ക് സിഇഒയും എം.ഡിയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ ഗ്രൂപ്പ് പ്രമോട്ടര്‍ വേണുഗോപാല്‍ ദുതിനും രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി
"undefined"

മുംബൈ: ഐസിഐസിഐ ബാങ്ക് സിഇഒയും എം.ഡിയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ ഗ്രൂപ്പ് പ്രമോട്ടര്‍ വേണുഗോപാല്‍ ദുതിനും രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി. സിബിഐ അന്വേഷണം നടക്കുന്നതിനാലാണ് രാജ്യം വിടുന്നതില്‍ വിലക്ക്. അന്വേഷണം നേരിടുന്ന വ്യക്തികള്‍ സിബിഐ, ഇന്‍കം ടാക്സ് എന്നിവരുടെ അനുമതികൂടാതെ രാജ്യം വിടരുതെന്നാണ് നിര്‍ദേശം. സിബിഐയുടെ പ്രാഥമിക അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ദീപക് കൊച്ചാറും വേണുഗോപാല്‍ ദുതും രാജ്യം വിടുന്നത് ഒഴിവാക്കാനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.

അതിനിടെ ചന്ദ കോച്ചാറിന്റെ ഭര്‍തൃസഹോദരന്‍ രാജീവ് കോച്ചാറിനെ സിബിഐ വീണ്ടും കസ്റ്റഡിയിലെടുത്തു. വീഡിയോകോണ്‍ വായ്പ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇത് മൂന്നാം തവണയാണ് രാജീവിനെ സിബിഐ ചോദ്യം ചെയ്യുന്നത്.

വിഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടിയുടെ ലോണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് കൊച്ചാര്‍ സഹോദരന്മാര്‍ക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചത്. ഐ.സി.ഐസി ബാങ്ക് സി.ഇ.ഓയും എംഡിയുമായ ചന്ദ കൊച്ചാറിന്റെ സ്വാധീനം ഉപയോഗിച്ച് ലോണ്‍ നേടിയെടുത്തു എന്നാണ് ആരോപണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.