വിവാദ മെഡിക്കല്‍ ബില്ല് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

Saturday 7 April 2018 11:18 am IST

തിരുവനന്തപുരം: കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ എംബിബിഎസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ വിവാദ ബില്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. മറ്റ് ആറ് ബില്ലുകള്‍ക്കും പതിമൂന്ന് ഓര്‍ഡിനന്‍സുകള്‍ക്കുമൊപ്പമാണ് ബില്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്.

നിയമ സെക്രട്ടറി രാജ്ഭവനിലെത്തിയാണ് ബില്‍ ഗവര്‍‌ണര്‍ക്ക് സമര്‍പ്പിച്ചത്. ഉത്തരവ് മറികടക്കരുതെന്ന ശക്തമായ മുന്നറിയിപ്പോടെ സുപ്രീംകോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്ത സാഹചര്യത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായ ഗവര്‍ണര്‍ പി. സദാശിവം ബില്ല് ഒപ്പിടാതെ തിരിച്ചയയ്ക്കാനാണ് സാദ്ധ്യതയെന്നാണ് നിയമ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. 

ഞായറാഴ്ചയ്ക്കുള്ളില്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ സുപ്രീംകോടതി സ്റ്റേ ചെയ്ത ഓര്‍ഡിനന്‍സ് സ്വാഭാവിക കാലാവധി കഴിഞ്ഞ് അസാധുവാകും. ബില്‍ നിയമമാകില്ല. കൂടാതെ സ്റ്റേചെയ്തിരിക്കുന്ന ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാനുമാവില്ല. അതേസമയം, അടുത്ത മാസം സുപ്രീംകോടതിയില്‍ കേസിന്റെ തുടര്‍വാദം നടക്കാനിരിക്കെ, അതിന്റെ തീര്‍പ്പ് വരുന്നതുവരെ ഗവര്‍ണര്‍ കാത്തിരിക്കാനും സാധ്യതയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.